Connect with us

Hi, what are you looking for?

NEWS

കേരള കോൺഗ്രസ്‌ (എം ) കുട്ടമ്പുഴ മണ്ഡലം കമ്മറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു

കുട്ടമ്പുഴ : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്കേരള കോൺഗ്രസ്‌ (എം ) മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബേബി ഐസക് തടത്തിക്കുടി, കുട്ടമ്പുഴ KTUC മണ്ഡലം പ്രസിഡന്റ് ജോസ് കാവിച്ചേരി, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസഡൻ് രാജേഷ് പി ആർ, മുൻ കേരള കോൺഗ്രസ്‌ (എം ) വാർഡ് മെമ്പർ രമണൻ നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്‌ (എം )ഇൽ നിന്നും നൂറോളം ആളുകൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ലയന സമ്മേളനത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി കെ എ സ്വാഗതം ആശംസിച്ചു. ലയന സമ്മേളനം എറണാകുളം DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ കൗൺസിലർ ഷെമീർ പനക്കൽ മുഖ്യ പ്രഭാഷണം നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ കീറമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എബി എബ്രഹാം., എ ജി ജോർജ്, കെ പി ബാബു,അബു മൊയ്തീൻ,പീറ്റർ മാത്യു,സി ജെ എൽദോസ്, ജയിംസ് കോറമ്പേൽ മുൻപി സി ജോർജ് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബേബി മൂലയിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി എൽദോസ് ബേബി, INTUC മണ്ഡലം പ്രസിഡന്റ് എം എ പ്രഹളാദൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മേരി കുര്യാക്കോസ്, മഞ്ജു സാബു,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മുജീബ് മുഹമ്മദ്‌, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ബേസിൽ ജോയി, വാടട്ടുപാറ മണ്ഡലം പ്രസിഡന്റ് സാബു ജോസ്, കാവളാങ്ങാട്‌ മണ്ഡലം പ്രസിഡന്റ് ജോബി ജേക്കബ്, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ജോസഫ് രഞ്ജിത്ത്, യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ സനു കെ സ്, ബേസിൽ, റിൻസ് പീറ്റർ. സ്വാഗത് പിജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...