Connect with us

Hi, what are you looking for?

CRIME

ആഡംബരക്കാറിൽ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോതമംഗലം: കഞ്ചാവുമായി 3 യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ബഹുമാനപ്പെട്ട എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഇ.ഷൈബുവിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയും, റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ഊന്നുകൽ വെള്ളാമക്കുത്ത് ഭാഗത്ത് നിന്നും KL-68-A-8595 എന്ന രജിസ്റ്റർ നമ്പരോടു കൂടിയ Ford Ecosport Titanium കാറിൽ കടത്തി കൊണ്ടുവരികയായിരുന്ന 95 ഗ്രാം കഞ്ചാവുമായി 3 യുവാക്കളെ അറസ്റ്റ് ചെയ്തു.

ഇടുക്കി അടിമാലി സ്വദേശികളായ കാനത്തിൽ എബിൻ (26 വയസ്സ്), നാരകത്തറയിൽ ബോണി (30 വയസ്സ്), അറയ്ക്കൽ ആദിൽ (26 വയസ്സ്) എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ പി.പി.ഹസൈനാർ, എം.എ.യൂസഫലി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി.ലിബു, ബേസിൽ കെ. തോമസ്, എക്സൈസ് ഡ്രൈവർ എം.സി.ജയൻ എന്നിവരും ഉണ്ടായിരുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...