Connect with us

Hi, what are you looking for?

CHUTTUVATTOM

കാളിയാര്‍ പുഴയിലെ തുരുത്തുകള്‍ നീക്കും

കവളങ്ങാട്: കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതല്‍ പോര്‍ക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയില്‍ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ രൂപപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇതുമൂലം പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുകയും കാലവര്‍ഷത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു. തുരുത്തുകള്‍മൂലം പുഴയില്‍ പലയിടത്തും വലിയ കയങ്ങളും രൂപപ്പെട്ടു. ചെക്ക്ഡാമിനുസമീപം കുളിക്കാനിറങ്ങിയ ഒട്ടേറെ പേര്‍ അപകടത്തില്‍പ്പെട്ടിരുന്നു. മുങ്ങിമരണങ്ങളുമുണ്ടായി.

തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓപ്പറേഷന്‍ വാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുരുത്തുകള്‍ നീക്കംചെയ്യാന്‍ അനുമതി നല്‍കിയത്. ടെന്‍ഡര്‍നടപടികള്‍ ജലസേചനവകുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, മഴക്കാലമായതോടെ പണികള്‍ ആരംഭിക്കാനായില്ല. പുഴയിലെ ജലനിരപ്പ് താഴ്ന്നാലുടന്‍ പ്രവൃത്തികള്‍ തുടങ്ങും. ജില്ലയില്‍ പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും അവയുടെ കൈവഴികളിലെയും എക്കലും മണലും നീക്കി ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനി.

You May Also Like

CHUTTUVATTOM

കോതമംഗലം: തങ്കളംകോഴിപ്പിള്ളി ബൈപാസില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ ലിങ്ക് റോഡ് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടെ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനത്തിനും പുതിയ തുടക്കമായി. ബൈപാസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന...

CHUTTUVATTOM

  കോതമംഗലം: കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തുകുഴി മാരമംഗലം, ഹാപ്പി നഗർ പുല്ലാന്തിക്കാടൻ പി.വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ (61) യാണ് ഇന്ന് പുലർച്ചെ രണ്ടോടെ...

CHUTTUVATTOM

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യന്‍...

ACCIDENT

കോതമംഗലം:വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (സൂസി-60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ ഭൂതത്താൻകെട്ട്- വടാട്ടുപാറ...

NEWS

കോതമംഗലം: പ്രകൃതിഭംഗിയും വനമേഖലയും ആദിവാസി ജീവിതവും സാഹസിക വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന മാമലക്കണ്ടത്തെ കോതമംഗലത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടത്ത്...

CHUTTUVATTOM

കോതമംഗലം: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വഴിയുള്ള ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോതമംഗലം നിയോജകമണ്ഡലം യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം ഹരിതകർമ്മ സേനാംഗങ്ങൾക്കായി ധനകാര്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.യൂസർ ഫീ ടു ഫ്യൂച്ചർ ഫീ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി പായിപ്ര പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഷിബു തെക്കുംപുറം എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിർമാണം വൈകുന്നതിൽ എംഎൽഎ ആശങ്ക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഗവ. യു.പി.സ്കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്കാലിക ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ൻ്റെ നേതൃത്വത്തിൽ അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് ആവിശ്യപ്പെട്ട്അ ഭിഭാഷകരുടെ ഒപ്പുശേഖരണം നടത്തി. ഐഎഎൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.എസ്ജ്യോതികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. അഭിഭാഷകർ...

NEWS

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആൻ്റ് സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ പ്രൈവറ്റ് ഐടിഐയിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും പ്രമുഖ വ്യക്തികൾക്ക് ആദരവും നൽകി....

CHUTTUVATTOM

കോതമംഗലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒരു ഹൃദയമിടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി നടന്ന ചടങ്ങ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ.ഡോ....

error: Content is protected !!