Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായി: ആന്റണി ജോൺ എം എൽ എ

Antony John mla

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്. നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ റേഷന്‍ ഷോപ്പ്‌ അനുവദിക്കുന്നത് മൂലം 200- 300 ഓളം കാര്‍ഡുടമകള്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുന്നത്. പ്രസ്തുത സ്ഥലത്തെ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ പരിഗണിച്ചാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നതും, എസ്‌.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ കൂടുതലുള്ള മേഖലയായതിനാലും,മറ്റ്‌ റേഷന്‍കടകളില്‍ പോയി റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ 2 കി.മി. മുതല്‍ 4 കി.മി. വരെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രസ്തുത പ്രദേശത്ത് പുതിയതായി റേഷൻ ഷോപ്പ് വരുന്നതോടെ റേഷൻ കടയിലേക്കുള്ള ദൂരം കുറയുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും.അള്ളുങ്കൽ പ്രദേശത്ത് റേഷൻ കട വേണമെന്നുള്ള ജനങ്ങളുടെ ഏറെക്കാലമായിട്ടുള്ള ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

    കോതമംഗലം: വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി കൂടുവെച്ച് പിടി കൂടണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകി. വടാട്ടുപാറയിൽ...

NEWS

കോതമംഗലം :ആൻ്റണി ജോൺ എംഎൽഎക്കെതിരെയും എൽഡിഎഫിനെതിരെയും കോൺഗ്രസും യുഡിഎഫ് നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ എൽഡിഎഫ് കോതമംഗലം നിയോജകമ ണ്ഡലം കമ്മറ്റി പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും നടത്തി. കോതമംഗലം കെ.എസ്.ആർ.ടി.സി ജംങ്ഷനിൽ നിന്നും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

NEWS

കോതമംഗലം: ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ആൻഡ് മെറിറ്റ് ഡേ  ദീക്ഷ 2k25 എന്ന പേരിൽ  കോതമംഗലം MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ....

NEWS

  കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം :കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തു നാട്, മുവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് കോതമംഗലത്തെ പട്ടയ മേളയിൽ സംഘടിപ്പിച്ചത്.കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന പട്ടയ മേളയുടെ...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പല്ലാരിമംഗലം മേഖല സൗജന്യ ഹജ്ജ് സേവന കേന്ദ്രം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാമിന്റെ ദുആയോടുകൂടി...

NEWS

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

error: Content is protected !!