Connect with us

Hi, what are you looking for?

ACCIDENT

നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസ് മഴയുള്ള സമയത്താണ് അപകടത്തിൽപെട്ടത്.

എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതെ ബ്രേക്ക് ചെയ്ത‌പ്പോൾ തെന്നിമാറി പിൻഭാഗം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ബസ് റോഡിനു കുറുകെയായി. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് ബസിനു മുകളിൽ പതിച്ചു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ നെല്ലിമറ്റം-കണ്ണാടിക്കോട് -മാരമംഗലം-കുത്തുകുഴി വഴി വാഹനങ്ങൾ തിരിച്ചുവിട്ടു. അഗ്നിരക്ഷാസേനയും കെഎസ്ഇബി അധികൃതരുമെത്തി പോസ്‌റ്റ് നീക്കംചെയ്‌ത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്‌ഥാപിച്ചത്.

കവളങ്ങാട് പിക്കപ് വാൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് പറയുന്നു. രണ്ട് അപകടങ്ങളിലും ആർക്കും പരുക്കില്ല.

You May Also Like

ACCIDENT

കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

ACCIDENT

കോതമംഗലം: കീരംപാറ – ഭൂതത്താന്‍കെട്ട് റോഡില്‍ പൂച്ചകുത്ത് ഭാഗത്ത് കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡ്...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് മരിച്ച കോതമംഗലം സ്വദേശികളിലൊരാളുടെ സംസ്‌കാരം നടത്തി. മാലിയില്‍ അനൂപിന്റെ സംസ്‌കാരമാണ് ചൊവ്വാഴ്ച വൈകിട്ട് 4ഓടെ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയത്. നിരവധി പേരാണ്...

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

ACCIDENT

ഊന്നുകല്‍: വീടിന് മുന്നിലെ ഇറക്കത്തില്‍ പുതിയ ജീപ്പ് കഴുകുന്നതിനിടയില്‍ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കോതമംഗലം ഊന്നുകല്‍ കാരിമറ്റം അരുണ്‍ ഹരിപ്രസാദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ്...

ACCIDENT

കോതമംഗലം:  കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചോളം പേര്‍ മൂന്നാറില്‍ പോയി മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് അപകടം...

ACCIDENT

കോതമംഗലം: ആലുവ – മൂന്നാർ റോഡില്‍ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലയിന്‍കീഴ് ഗൊവേന്തപ്പടി കുരിശ്ശിങ്കല്‍ തോമസിന്റെ മകന്‍ ആന്റണി (23) ആണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

error: Content is protected !!