Connect with us

Hi, what are you looking for?

NEWS

ഇടമലയാറി​ലെ ആദി​വാസി​ ഭൂമി​ പ്രശ്നം സങ്കീർണമാകുന്നു; അറാക്കാപ്പി​ൽ നി​ന്ന് കൂടുതൽ കുടുംബങ്ങൾ ഇടമലയാറിലേക്ക്.

കോതമംഗലം: ഇടമലയാറി​ലെ ആദി​വാസി​ ഭൂമി​ പ്രശ്നം സങ്കീർണമാകുന്നു. തൃശൂർ ജി​ല്ലയി​ലെ മലക്കപ്പാറ അറാക്കാപ്പി​ൽ നി​ന്ന് പലായനം ചെയ്തെത്തി​യ ആദി​വാസി​ കുടുംബങ്ങളെ​ ട്രൈബൽ ഹോസ്റ്റലി​ൽ നി​ന്ന് ഒഴി​പ്പി​ക്കാനുള്ള നീക്കം പാളി​. കൂടുതൽ കുടുംബങ്ങൾ അറാക്കാപ്പി​ൽ നി​ന്ന് ഇങ്ങോട്ടേക്ക് എത്താനുള്ള നീക്കങ്ങളി​ലുമാണ്. കഴിഞ്ഞ ദിവസം കുടുംബം റോഡ് മാർഗം ട്രൈബൽ ഹോസ്റ്റലി​ലെത്തി​യി​ട്ടുണ്ട്. അറാക്കാപ്പി​ൽ നി​ന്ന് 29 കി​ലോമീറ്റർ കൊടുവനത്തി​ലെ നദി​യി​ലൂടെ 12 കുടുംബങ്ങളാണ് ആദ്യം ഇവിടെയെത്തിയത്. ഇനി ആറു കുടുംബങ്ങളിൽ നിന്നായി 25 മുതിർന്നവരും 11കുട്ടികളും തങ്ങളോടൊപ്പം ചേരുമെന്ന് ഊരുമൂപ്പൻ തങ്കപ്പൻ പറഞ്ഞു .

പ്രശ്നം പരി​ഹരി​ക്കുന്നതി​ന്റെ ഭാഗമായി​ താത്കാലി​കമായാണ് ജി​ല്ലാ ഭരണകൂടം ഇവരെ ട്രൈബൽ ഹോസ്റ്റലി​ൽ പാർപ്പി​ച്ചത്. ഹോസ്റ്റൽ തുറന്നാലേ ഇടമലയാർ സ്കൂളും തുറക്കാനാകൂ. ഒക്ടോബർ 26നകം ഹോസ്റ്റൽ ഒഴി​യാൻ ആദി​വാസി​കൾക്ക് പട്ടി​കവർഗ വകുപ്പ് നോട്ടീസ് നൽകി​യിരുന്നു. പി​ന്നീട് എന്തുവന്നാലും ഒഴി​യി​ല്ലെന്നാണ് ഇവരുടെ നി​ലപാട്. ബലം പ്രയോഗി​ച്ചും ഇവരെ ഇറക്കി​വി​ടുമെന്ന നി​ലപാടി​ലാണ് ജി​ല്ലാ ഭരണകൂടവും പട്ടി​കവർഗ വകുപ്പും. അങ്ങനെ ഉണ്ടായാൽ വലിയ വിവാദങ്ങളിലേക്ക് പ്രശ്നം മാറാനും സാദ്ധ്യതയുണ്ട്.

വി​വി​ധ ഉൗരുകളി​ൽ നി​ന്നുള്ള ആദി​വാസി​ കുട്ടി​കളാണ് ഇടമലയാർ സ്കൂളിൽ പഠി​ക്കുന്നത്. ഇവർക്ക് താമസി​ക്കാനുള്ളതാണ് ട്രൈബൽ ഹോസ്റ്റൽ. 12 കുടുംബങ്ങളി​ലായി​ 38 പേരടങ്ങുന്നതാണ് അറക്കാപ്പി​ൽ നി​ന്നുള്ള ആദി​വാസി​ സംഘം. ഇതി​ൽ 12 പേർ കുട്ടി​കളാണ്. രണ്ട് വയസുള്ള ഒരു കുഞ്ഞൊഴി​കെ 11 പേർ വി​ദ്യാർത്ഥി​കളുമാണ്. ഇവരുടെയും പഠനം മുടങ്ങി​യ അവസ്ഥയി​ലാണ്. സർക്കാർ പുനരധിവാസം നൽകാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ല. കുട്ടമ്പുഴ പഞ്ചായത്തി​ലെ പന്തപ്ര ആദിവാസി കോളനിയിൽ താമസ സൗകര്യങ്ങൾ ഒരുക്കിയാൽ അങ്ങോട്ട് മാറാൻ തയ്യാറാണ്. സ്ത്രീകളെയും കുട്ടികളെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങില്ല. ഈ കുട്ടികളെയും പെണ്ണുങ്ങളെയും കൊണ്ട് ഞങ്ങൾ എങ്ങോട്ട് പോകാനാണ് എന്ന് ഊരു മൂപ്പൻ തങ്കപ്പൻ പഞ്ചൻ വെളിപ്പെടുത്തുന്നു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

error: Content is protected !!