Connect with us

Hi, what are you looking for?

NEWS

കനത്ത മഴയിൽ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി; ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു, പുതിയ പാലം എന്നത് വാഗ്ദാനങ്ങളിൽ മാത്രമായി തുടരുന്നു.

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ,വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ആദിവാസികളടക്കം നിരവധി പേർക്ക് പൂയംകുട്ടി പുഴ കടക്കാനുള്ള ഏക ആശ്രയമാണ് മണികണ്ഠൻ ചാൽ ചപ്പാത്ത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി.ഇതുമൂലം ആശങ്കയോടെയാണ് പ്രദേശവാസികൾ കഴിയുന്നത് . മുൻ വർഷങ്ങളിലും കനത്ത മഴയെ തുടർന്ന് ചപ്പാത്ത് മുങ്ങുന്നത് പതിവാണ്. എന്നാൽ കൊറോണയും വെള്ളപ്പൊക്കവും ഇരട്ടി പ്രഹരമാണ് പ്രദേശവാസികൾക്ക് ഉണ്ടാക്കുന്നത്.

കോവിഡ് ലോക്ക്ഡൗണ് മൂലം സാമ്പത്തികമായി തകർന്നിരിക്കുന്ന മണികണ്ഠൻ ചാൽ നിവാസികൾക്ക് ജോലിക്ക് പോകാനും മറ്റും ഇതുമൂലം സാധിക്കുന്നില്ല. ലോറിയും, ബസും, മനുഷ്യരും ഉൾപ്പെടെ അനേകം വാഹനങ്ങളും എല്ലാം കടന്ന് പോകുന്ന പാലമാണിത്. വർഷക്കാലത്തുള്ള മലവെള്ള പാച്ചിലിൽ മുങ്ങാറുള്ള ഈ ചപ്പാത്തിൽ നിരവധി വൻ മരങ്ങൾ വന്നടിഞ്ഞു പാലത്തിന്റെ കോൺക്രീറ്റ് ഇളകി ബലക്ഷയം സംഭവിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പരിഹാരമെന്നോണം പുതിയ പാലം വേണമെന്നാവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പുതിയ പാലം എന്നത് വാഗ്ദാനങ്ങളിൽ മാത്രമായി തുടരുകയാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

CRIME

കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

error: Content is protected !!