Connect with us

Hi, what are you looking for?

NEWS

പാലീയേറ്റീവ് ദിനാചരണവും എന്റെ നാട് പെയിൻ & പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ 5-ാം വാര്‍ഷികവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നൽകി.

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍&പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന്റെ 5-)0 മത് വാര്‍ഷികാഘോഷവും പാലിയേറ്റീവ് ദിനാചരണവും കോഴിപ്പിള്ളി ബൈപ്പാസിലുള്ള എന്റെ നാട് മൈതാനിയില്‍ വച്ച് നടന്നു. ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് 5 -)0 വാർഷികാഘോഷവും പാലിയേറ്റിവ് ദിനാചരണവും ഉദ്ഘാടനം ചെയ്തു.

എന്റെ നാട് നടപ്പിലാക്കുന്ന എല്ലാ ജനകീയ വികസന പരിപാടികൾക്കും ജില്ലാ പഞ്ചായത്തിന്റെ പരിപുർണ പിന്തുണ ഉണ്ടാവുമെന്ന് അദേഹം പ്രസ്താവിച്ചു. ജനപ്രതിനിധികൾക്കുള്ള സ്വികരണം മുൻ മന്ത്രി ഷെവ.റ്റി.യു കുരുവിള ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ജില്ലാപഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ സൈജന്റ് ചാക്കോ,കാന്തി വെള്ളക്കയൻ,ജെസി സാജു,മുൻസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ കെ.എം കുര്യാക്കോസ്, സി.കെ സത്യൻ,ഡാമി പോൾ,കെ.പി കുര്യാക്കോസ്,ജോർജ് അമ്പാട്ട്, സോമൻ പി.എ,സി.ജെ.എൽദോസ്,ബാദുഷ പി.എ,കെന്നഡി പീറ്റർ,ബേബി എം.യു,പി.പ്രകാശ്,ജോഷി പൊട്ടക്കൽ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...