കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ പഞ്ചാബിൽ നടക്കുന്ന ദേശീയതല മത്സരങ്ങൾക്കുള്ള കേരളാ ടീമിലാണ് ജോയാക്കിം ഇടം നേടിയത്. സോണൽ ലെവൽ മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് ജോയാക്കിം കേരളാ ടീമിൽ ഇടം നേടിയത്.
എംഎ ഇൻ്റർനാഷണൽ സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് ഹെഡും ഫുട്ബോൾ കോച്ചുമായ എ സഫ്തർ ആണ് അണ്ടർ 14 കേരളാ ടീം പരിശീലകൻ.



















































