Connect with us

Hi, what are you looking for?

AGRICULTURE

കേരള കോൺഗ്രസ് എം ജൈവ മിത്ര പദ്ധതിക്ക് തുടക്കം കുറിച്ചു

കോതമംഗലം: ജൈവകൃഷിയിലൂടെ മാത്രമേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂ എന്ന് കേരള കോൺഗ്രസ് എം പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷ രഹിത പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആരംഭിക്കുന്ന ജൈവ മിത്രം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 2000 കേന്ദ്രങ്ങളിലാണ് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുന്നത്.

പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും ആണ് ജൈവ കൃഷി തുടങ്ങുന്നത്. കാർഷിക മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ജൈവ മിത്ര പദ്ധതിയിൽ ലക്ഷ്യമിടുന്നത്. കാർഷിക രംഗത്തെ വിദഗ്ധർ യുവാക്കൾ വിദ്യാർഥികൾ കർഷകർ എന്നിവർ അടങ്ങുന്ന സമിതികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ്, സേവി കുരിശുവീട്ടിൽ, ജോസ് വള്ളമറ്റം, ലിസി ജോസ്, ബേബി വട്ടക്കുന്നേൽ, ജോണി അരീക്കാട്ടിൽ, വിൻസെന്റ് ജോസഫ്, ഷൈസൺ മാങ്കുഴ, ജോമി തെക്കേക്കര, ബേബി മുണ്ടാടൻ, ടോം കുര്യച്ചൻ, സോണി ജോബ്, എ .റ്റി. പൗലോസ്, സി.കെ.സത്യൻ, റോയ്‌സ് സ്കറിയ, കെന്നഡി പീറ്റർ, റോയ് മൂഞ്ഞനാട്ട് , കെ. വി . വർഗീസ്, ജോർജ് അമ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...