കോതമംഗലം : കാലപ്പഴക്കം ചെന്ന വീടുകൾ കനത്ത പേമാരിയിലും കാറ്റിലും കയറിക്കിടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഈ ദുരിതാവസ്ഥ നേരിട്ടു മനസ്സിലാക്കിയ എന്റെ നാട് ജനകീയ കൂട്ടായ്മ കോതമംഗലം മുനിസിപ്പാലിറ്റിയിലും , പഞ്ചായത്തുകളിലും ചോർന്നൊലിക്കുന്ന വീടുകളുടെ ചോർച്ച തടയുവാൻ 500 പടതകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. സി കെ സത്യൻ, ജോർജ് കുര്യപ്പ് , പി പ്രകാശ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.