Connect with us

Hi, what are you looking for?

NEWS

എല്‍ദോ എബ്രഹാം എം.എല്‍.എയുടെ വിവാഹം നാളെ; ജനകീയ കല്ല്യാണത്തിന് നാടൊരുങ്ങി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനകീയ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടൊന്നാകെ പങ്കെടുക്കുന്ന വിവാഹ സല്‍ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ് വിവാഹച്ചടങ്ങ് നടക്കുന്നത്. മണ്ഡലത്തിലെ കല്ലൂര്‍ക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിനാണ് പ്രതിശ്രുത വധു. മുവാറ്റുപുഴ മേഖലയുടെ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് വിവാഹവിരുന്ന് ക്രമീകരിച്ചിട്ടുള്ളത്.

സ്‌കൂള്‍ കലോത്സവ വേദികളിലെ നിറസാന്നിദ്ധ്യം പ്രശസ്ത പാചക വിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ലളിതമായ വെജിറ്റേറിയന്‍ ഭക്ഷണമാണ് വിരുന്നില്‍ ക്രമീകരിച്ചിട്ടുള്ളത്. ലളിതമായ വിരുന്നെങ്കിലും മുഖ്യമന്ത്രി ഉള്‍പ്പടെ ജീവിതത്തിലെ നാനാതുറകളിലുള്ള പ്രമുഖരെയും, മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും ഇതിനകം ക്ഷണിച്ച് കഴിഞ്ഞു. ജനബാഹുല്ല്യം കണക്കിലെടുത്താണ് വിവാഹത്തിന് നഗരസഭ സ്റ്റേഡിയം തെരഞ്ഞെടുത്തത്. നഗരത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൈതാനിയില്‍ കല്ല്യാണ പന്തല്‍ ഒരുങ്ങുന്നത്. വിവാഹത്തിനായി എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും വധു, വരന്‍മാരെ കാണുന്നതിനും സല്‍ക്കാരത്തില്‍ പങ്കുച്ചേരുന്നതിനുമുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. വിശാലമായ നഗരസഭ മൈതാനിയില്‍ മധ്യഭാഗത്തായിട്ടാണ് താല്‍ക്കാലിക വിവാഹ വേദി നിര്‍മിച്ചിരിക്കുന്നത്.

സ്റ്റേഡിയം ഗ്രൗണ്ടിന് യാതൊരു കേടുപാടുകളുമില്ലാത്ത വിധം തയ്യാറാക്കുന്ന പ്രത്യോക വേദിയും പന്തലും, കൃത്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പു വരുത്തുന്ന മറ്റു ക്രമീകരണങ്ങളുമാണ് ഒരുങ്ങുന്നത്. വാഹന പാര്‍ക്കിങ്ങിനായി സ്റ്റേഡിയത്തിന് പുറത്തുള്ള ഗ്രൗണ്ട്, ഇ ഇ സി മാര്‍ക്കറ്റ് ഗ്രൗണ്ട്, ഇലാഹിയ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളും, കടകളും കയറിയിറങ്ങിയും, വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ കണ്ടുമുട്ടിയവരെ നേരിട്ടും എംഎല്‍എ ക്ഷണിച്ചു കഴിഞ്ഞു. കൂടാതെ ,മുന്‍ കാലത്ത് തനിക്ക് ക്ഷണക്കത്ത് അയച്ച 5000 ഓളം പേര്‍ക്ക് ഉള്‍പ്പെടെ 20000 ക്ഷണക്കത്തുകള്‍ നല്‍കിയും വിവാഹം ക്ഷണിച്ചതായി എംഎല്‍എ പറഞ്ഞു.

etax

മുഖ്യമന്ത്രി,സ്പീക്കര്‍, പ്രതിപക്ഷ നേതാവ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ,രാഷ്ട്രീയ, സാമുദായിക, സാമൂഹിക, ഔദ്യോഗിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പരമാവധി പേര്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനായി സാധ്യമായ മുന്നൊരുക്കങ്ങളും പോലീസ് നടത്തിയിട്ടുണ്ട്. ഇന്നലെ എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സി.പി.എം.ഏരിയ സെക്രട്ടറി എം.ആര്‍.പ്രഭാകരന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍, കൗണ്‍സിലര്‍ പി.വൈ.നൂറുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്തലിന്റെയും, ഊട്ടുപുരയുടെയെല്ലാം ഒരുക്കങ്ങള്‍ വിലയിരുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. സബൈന്‍ ആശുപത്രിയ്ക്ക് മുന്‍വശം ചൊവ്വാഴ്ച രാവിലെ 7ഓടെയുണ്ടായ അപകടത്തില്‍ തെക്കേക്കര കൊച്ചുമുഹമ്മദ്(75) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം...

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

ACCIDENT

നെല്ലാട്: എറണാകുളം – തേക്കടി സംസ്ഥാന പാതയിലെ കിഴക്കമ്പലം – നെല്ലാട് റോഡില്‍ ബസ് മതിലിലിടിച്ച് തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ACCIDENT

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ തേവലത്തില്‍ കൃഷ്ണന്റെയും സുശീലയുടെയും മകന്‍ അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ മുള്ളുംപുറം...

CHUTTUVATTOM

മൂവാറ്റുപുഴ: വാഴപ്പിള്ളിയ്ക്ക് സമീപമുള്ള തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ എന്‍എസ്എസ് വാഴപ്പിള്ളി റോഡിന് സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളൂര്‍ക്കുന്നം താമരശ്ശേരിയില്‍ രാജേഷ് (53) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

CHUTTUVATTOM

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക...

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

error: Content is protected !!