Connect with us

Hi, what are you looking for?

NEWS

ബുധനാഴ്ച്ച കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ സമര സമിതി ഹർത്താൽ.

കോതമംഗലം : കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ ഭാഗമായി പരിസ്തിതി ലോല മേഘലയുടെ അന്തിമ റിപ്പോട്ടിനായി തയ്യാറാക്കിയ രേഖയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഘലകൾ ഉൾപ്പെട്ടതായി മനസ്സിലാക്കുന്നു. 2015 ൽ ഉമ്മൻ വി ഉമ്മൻ കമ്മീഷൻ ജനവാസ മേഘലയെ പൂർണ്ണമായി ഒഴിവാക്കി റിപ്പോർട്ട് നൽകിയിരുന്നതാണ്. എന്നാൽ 2018 ലെ കേരള സർക്കാർ അഡീഷനൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ട് അനുസരിച്ച് ഹൈറേഞ്ചിലെ കുറെ വില്ലേജുകൾ ഒഴിവാക്കിയെങ്കിലും, മലയോര പഞ്ചായത്തായ കുട്ടമ്പുഴയിലെ ജനവാസമേഘല വിണ്ടുo പരിസ്തിതി ലോല മേഘലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണു. ഇതു മൂലം പതിനായിര കണക്കിന് ജനങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ കൂട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലയെ പുർണ്ണമായും ഒഴിവാക്കി കിട്ടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനകീയ സമരസമിതി അവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഡിസംമ്പർ 29 ന് കുട്ടമ്പുഴ പഞ്ചായത്ത് പരിധിയിൽ ഹർത്താൽ നടത്തുന്നതിന് തീരുമാനിച്ചു.

രാവിലെ 6 മുതൽ വൈകിട്ടു വരെ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ കടകബോളങ്ങൾ അടച്ചും സഹകരിക്കുന്ന മെന്ന് അഭ്യർത്ഥിക്കുന്നു. പത്രസമ്മേളനത്തിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബിൻസി മോഹൻ, ജെയിംസ് കോറബേൽ, ഫാ:സിമ്പി ഇടപ്പുളവൻ, സി.ജെ.എൽദോസ് , സി സി കെ.എ.,ഷിഹാബുദിൻ ഒ.എ, കെ.കെ. ജയൻ , ബേബി മുലയിൽ ,ജോഷി പൊട്ടയ്ക്കൽ, എൽദോസ് ബേബി, എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...