Connect with us

Hi, what are you looking for?

NEWS

”ഭാസുര” ; ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്നു.

കോതമംഗലം: ഗോത്ര വർഗ്ഗ വനിത ഭക്ഷ്യ ഭദ്രതാ കൂട്ടായ്മയുടെ ആദ്യ ചുവടുവയ്പായ “ഭാസുര” പദ്ധതിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ആദിവാസി വിഭാഗത്തിൻ്റെ ഭക്ഷ്യ ഭദ്രതാ ഉറപ്പാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എം എൽ എ പറഞ്ഞു.സംസ്ഥാന ഭക്ഷ്യ കമ്മീഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭക്ഷ്യ കമ്മീഷൻ മെമ്പർ കുമാരി എം വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ ട്രൈബൽ പ്രൊമോട്ടർമാർക്കും ഊരുകളിലെ കൺവീനർമാർക്കും നടത്തിയ ട്രെയിനിംഗിൽ അഡ്വ. ബി രാജേന്ദ്രൻ പരിശീലന ക്ലാസ്സ് എടുത്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ,വൈസ് പ്രസിഡൻ്റ് ബിൻസി മോഹനൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സിബി കെ എ,മിനി മനോഹരൻ,റോയ് ഇ സി,മെമ്പർമാരായ ഷീല രാജീവ്,ഗോപി ബ്രദറൺ,ബിനീഷ് നാരായണൻ,ഡെയ്സി ജോയ്,സൽമ പരീത്,ശ്രീജ ബിജു,ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ,താലൂക്ക് സപ്ലൈ ഓഫീസർമാരായ ഷാജി വി ആർ,അനിൽകുമാർ റ്റി ജി,അബ്ദുൾ അസീസ്,സിന്ധു റ്റി ജി,സഹീർ റ്റി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...