Connect with us

Hi, what are you looking for?

NEWS

ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന കാടിന്റെ മക്കളെ ഇറക്കിവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യുഡിഎഫ്.

കോതമംഗലം: ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന അരക്കപ്പിൽ നിന്നുള്ള ആദിവാസികളെ ഇറക്കിവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യുഡിഎഫ്. വാസയോഗ്യമല്ലാത്ത ഊരിൽ നിന്നു പലായനം ചെയ്ത ആദിവാസികളാണ് ഇടമലയാറിൽ കഴിയുന്നത്. കേരള പിറവി ദിനത്തിലാന്ന് കേരളത്തിലെ ഏറ്റവും പിന്നാക്ക അവസ്ഥയിലുള്ള 12 ആദിവാസി കുടുംബങ്ങളെ തെരുവിൽ ഇറക്കി വിടുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ തയാറാവാത്ത സർക്കാർ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി. കുടിയിറക്കൽ ഭീഷണിയിൽ കഴിയുന്നവരെ സന്ദർശിക്കാൻ എത്തിയതായിരുന്നു യുഡിഎഫ് സംഘം.

അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അരേക്കാപ്പ് കോളനിയിൽ നിന്നുള്ള 39 പേരാണ് മാസങ്ങൾക്ക് മുൻപ് വൈശാലി ഗുഹയ്ക്കു സമീപം അഭയം പ്രാപിച്ചത്. എന്നാൽ വനം വകുപ്പ് അധികൃതർ അവരെ നിർബന്ധപൂർവം ഒഴിപ്പിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യമില്ലാത്ത ഹോസ്റ്റലിൽ കാടിൻ്റെ മക്കളുടെ ജീവിതം ദുരിത പൂർണമാണ്. അതിനിടെയാണ് ഇവിടെ നിന്നും ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്. സർക്കാരിൻ്റെ ഭാഗത്തു നിന്നു മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകണം. പന്തപ്ര ആദിവാസി കോളനിയിൽ ഇവരെ പുനരധിവസിപ്പിക്കണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ജെയിംസ് കോറമ്പേല്‍, ഇ.സി.റോയി, ജോഷി പൊട്ടയ്ക്കല്‍, എല്‍ദോസ് ബേബി, കെ.എസ്.സനൂപ്, പി.ഡി.ബേബി എന്നിവരും യുഡിഎഫ് ജില്ലാ കൺവീനറോടൊപ്പം ഉണ്ടായിരുന്നു.

ഫോട്ടോ :  കുടിയിറക്കൽ ഭീഷണി നേരിടുന്ന ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന അരക്കപ്പിൽ നിന്നുള്ള ആദിവാസികളെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...