കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ സൺഡേ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കൾ, വിദ്യാർത്ഥികൾ എനിവർക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് പോലീസ് സ്ബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് (ഇടുക്കി ) ഉദ്ഘാടനം ചെയ്തു.
മാർ തോമ ചെറിയ പള്ളി സഹ വികാരിമാരായ ഫാ. ഡാനിയേൽ ഇടപ്പുളവൻ, ഫാ. സിച്ചു രാജു, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ സജി കെ. ജേക്കബ്, അധ്യാപക പ്രതിനിധി ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.



















































