കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻഎസ് എസ്സിന്റെയും സ്കൗട്ട് ആൻഡ് ഗൈഡിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
സ്കൂളിൽ നിന്ന് ആരംഭിച്ച് കോതമംഗലം നഗരത്തിൽ നടത്തിയ റാലിക്ക് പ്രിൻസിപ്പൽ ജയിൻ ജോസ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫിസർ ജോർജ് ബിനു ചാക്കോ, സ്‌കൗട്ട് മാസ്റ്റർ ടോണി തോമസ്, ഗൈഡ് ക്യാപ്റ്റൻ ബെറ്റ്സി ജി. അറയ്ക്കൽ, മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
ലഹരി ഉപയോഗത്തിനെതിരെ പ്രത്യേക ക്ലാസ്, കയ്യൊപ്പ് ചാർത്തൽ, പോസ്റ്റർ പ്രദർശനം എന്നിവയും നടത്തി.
























































