കോതമംഗലം: ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി പരിശീലനം സംധടിപ്പിച്ചു. കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പാചകസുരക്ഷ, ആരോഗ്യം, ശുചിത്വം, ചുമതലകള്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പിലെ സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് അജ്മല്‍ ഷാ, കോതമംഗലം നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി സുരേഷ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.സിനിയര്‍ സൂപ്രണ്ട് റീന ജേക്കബ് അധ്യക്ഷത വഹിച്ചു. നൂണ്‍മില്‍ ഓഫീസര്‍ ഷിജോ ജോര്‍ജ്, ശാലിനി ഘോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോതമംഗലം ഉപജില്ലയിലെ 97 സ്‌കുളുകളിലെ 103 പാചക തൊഴിലാളികള്‍ പരിശീലനത്തില്‍ പങ്കെടുത്തു



















































