കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം.
വെണ്ടുവഴി സ്വദേശി വിഷ്ണു ആണ് കാര്‍ ഓടിച്ചിരുന്നത്. കനാലില്‍ വെള്ളം കുറവായിരുന്നു. തലകീഴായി മറിഞ്ഞ കാറില്‍നിന്ന് വാതില്‍ തുറന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. ക്രെയിന്‍ എത്തിച്ച് കാര്‍ പിന്നീട് ഉയര്‍ത്തി കയറ്റി.
















































