Connect with us

Hi, what are you looking for?

CHUTTUVATTOM

രാജ്യത്തെ മുൻനിര വിദ്യാഭ്യാസ ബോർഡിൽ വീണ്ടും സൈബർ സുരക്ഷാ പാളിച്ച; രക്ഷകനായി കോതമംഗലം സ്വദേശി ടെഡി

കോതമംഗലം: സിബിഎസ്ഇ ബോര്‍ഡിന്റെ വിവരസാങ്കേതിക ശൃംഖലയിലെ സുരക്ഷാ പാളിച്ചകളും വിവരച്ചോര്‍ച്ചയും രാജ്യത്ത് വിവാദമായിരിക്കെ, ഇന്ത്യയിലെ മറ്റൊരു പ്രമുഖ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡായ സിഐഎസ്‌സിഇയിലും സമാനമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. പത്താം ക്ലാസ് (ഐസിഎസ്ഇ), പന്ത്രണ്ടാം ക്ലാസ് (ഐഎസ്സി) പരീക്ഷകള്‍ നടത്തുന്നതും രാജ്യത്തിനകത്തും പുറത്തുമായി 3300-ലധികം സ്‌കൂളുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ ബോര്‍ഡാണിത്. ഇവിടെ പഠിക്കുന്ന മൂന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത-വിദ്യാഭ്യാസ വിവരങ്ങളാണ് സെര്‍വറുകളുടെ സുരക്ഷാക്കുറവ് മൂലം അപകടത്തിലായിരുന്നത്.

എന്നാല്‍, മലയാളി സൈബര്‍ സുരക്ഷാ വിദഗ്ദ്ധനും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ ഫിസിക്‌സ് വിഭാഗം ലാബ് അസിസ്റ്റന്റുമായ ടെഡി എന്‍. ഏലിയാസ് നടത്തിയ നിര്‍ണായക ഇടപെടലിലൂടെ വിവരച്ചോര്‍ച്ച യഥാസമയം കണ്ടെത്തുകയും സൈബര്‍ ദുരന്തം ഒഴിവാക്കുകയുമായിരുന്നു.

നെറ്റ്വര്‍ക്കിന്റെ ഘടന മനസ്സിലാക്കുന്ന ഡിഎന്‍എസ് എന്യൂമറേഷന്‍ രീതിയിലൂടെ സിഐഎസ്‌സിഇ ഡൊമെയ്ന്റെ ഡിഎന്‍എസ് റെക്കോര്‍ഡുകളും ഐപി അഡ്രസുകളും ടെഡി ആദ്യം മാപ്പ് ചെയ്തു. തുടര്‍ന്ന്, സെര്‍വറുകളുമായി നേരിട്ട് ബന്ധപ്പെടാതെ വിവരങ്ങള്‍ ശേഖരിക്കുന്ന പാസ്സീവ് സബ്‌ഡൊമൈന്‍ എന്യൂമറേഷന്‍ വഴി പ്രധാന വെബ്സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള മുഴുവന്‍ സബ്ഡൊമെയ്നുകളും കണ്ടെത്തി. ലക്ഷ്യമിട്ട കമ്പനി അറിയാതെ തന്നെ അവരുടെ നെറ്റ്വര്‍ക്കിലേക്ക് കയറാനുള്ള പിന്‍വാതിലുകള്‍ കണ്ടെത്തുന്ന രീതിയാണിത്.

വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന കാര്യം തെളിവ് സഹിതം ടെഡി ഉടന്‍ തന്നെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ ഐടി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സൈബര്‍ സുരക്ഷാ നോഡല്‍ ഏജന്‍സിയായ സിഇആര്‍ടിനെ അറിയിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സിഐഎസ്‌സിഇ സെര്‍വറിന്റെ സുരക്ഷ ശക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിന്റെ നിര്‍ണായക വിവരസാങ്കേതിക ഘടനയ്ക്ക് നല്‍കിയ സാങ്കേതിക സഹായത്തിന് സിഇആര്‍ടി-ഇന്‍ ടെഡിക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. മുന്‍പും സമാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് സിഇആര്‍ടി-ഇന്‍ന്റെ അഭിമാനകരമായ ‘ഹാള്‍ ഓഫ് ഫെയിം’ പുരസ്‌കാരത്തിന് രണ്ടുതവണ അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ...

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മോർ...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് ജയ്‌സണ്‍ സഹോദരി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അലെയ്‌ന ആന്‍ ജെയ്‌സണ്‍ എന്നിവര്‍ എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-വാളറ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റവന്യു, വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നു ഹൈക്കോടതി. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് കൊച്ചി-മധുര ദേശീയപാതയുടെ (എന്‍എച്ച് 85) ഭാഗമായ റോഡിന്റെ ജോലികള്‍ക്ക്...

CHUTTUVATTOM

കോതമംഗലം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ പുഷ്പകബ്രാഹ്‌മണ സേവാ സംഘം എറണാകുളം ജില്ലാ യുവവേദിയുടെ നേതൃത്വത്തില്‍ ‘പ്രകൃതിയിലേക്ക് ഒരു ബൈക്ക് യാത്ര’ എന്ന പേരില്‍ മാമലക്കണ്ടത്തേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവയില്‍ നിന്നാരംഭിച്ച...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലംസെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, എറ്റിഒ നിജാമുദീൻ, സൂപ്രണ്ട് ബിജി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ...

CHUTTUVATTOM

കോട്ടപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് എൻ.എസ്.എസ് വോളണ്ടിയറമ്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പെയ്യാട് കണ്ണക്കടയിലെ വനപാത ശുചീകരിച്ചു. എൻ.എസ്.എസ്. പ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടക്കം 130ഓളം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം,...

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

CHUTTUVATTOM

കോതമംഗലം : തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ആഘോഷദിനമായ ഇന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ നാനാദിക്കിൽ നിന്നായി തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക്...

CHUTTUVATTOM

കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ...

error: Content is protected !!