കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ അമ്പിളി ശശാങ്കൻ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ അനൂപ് ജോർജ്, സിന്ധു ജിജോ , എൽദോസ് കീച്ചേരി എന്നിവർ പ്രസംഗിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. രേണു നായർ ക്ലാസ് നയിച്ചു . സി. ഡി. എസ്. അംഗങ്ങൾ തയ്യാറാക്കിയ ഫുഡ് ഫെസ്റ്റും നടത്തി.




















































