Connect with us

Hi, what are you looking for?

CRIME

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

പ്രതികൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഇയാൾ മൊബൈൽ ഫോണുകൾ എടുക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് മർദനം നടന്നത്. മരത്തടിയുടെ റോളർ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. ഇയാളുടെ പല്ലും തലയും മർദനത്തിൽ തകർന്നു. ശബ്ദംകേട്ട് പുറത്തുനിന്നു ആളുകൾ മുറിയിലേക്ക് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

7 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും മോഷിച്ചുവെന്നനാണ് ആരോപണം എന്നാൽ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിൽ അതിഥിതൊഴിലാളിയുടെ മൃതദേഹം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

You May Also Like

ACCIDENT

നേര്യമംഗലം: നേര്യമംഗലം പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 ഓടെ പെരിയാര്‍ നദിയില്‍ നിന്നും 40 നും 60 നും ഇടയില്‍ പ്രായം തോന്നിക്കുന്ന 171 സെ.മീ ഉയരമുള്ള...

CRIME

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍...

CHUTTUVATTOM

കോതമംഗലം : വനിതാ പഞ്ചായത്ത് മെമ്പറെയും മകനേയും ഉൾപ്പെടെയുള്ളവരെ ആക്രമിച്ചകേസിൽ ഒരു പ്രതി അറസ്റ്റിൽ.മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്.പിണവൂര്‍കുടി ആഞ്ഞിലിക്കുടി മധുവിനെയാണ് കുട്ടമ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ പഞ്ചായത്ത് അംഗം...

error: Content is protected !!