കോതമംഗലം: കേരള വിജിലൻസ് വകുപിൻ്റെ 2025-ലെ ഇൻവെസ്റ്റിഗേഷൻ എക്സലൻസ് – ബാഢ്ജ് ഓഫ് ഹോണർ അംഗീകാരം കോതമംഗലം നെല്ലിക്കുഴി ഏറമ്പടത്തിൽ സജി ജോണിന് ലഭിച്ചു. എറണാകുളം വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ സബ് ഇൻസ്പെക്ടരാണ് സജി.
കഴിഞ്ഞ വർഷത്തെ വിവിധ കേസുകളിലെ അന്വേഷണ മികവ് പരിഗണിച്ചാണ് സജിക്ക് അംഗീകരം ലഭിച്ചത്. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തലയിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി.
1998- തൃശൂർ ആംഡ്പോലീസ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ സജി കോതമംഗലം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ അജി എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി നേഴ്സിംഗ് ഓഫീസർ ആണ്. ആൻസിയ ,മീവൽ എന്നിവരാണ് മക്കൾ.



















































