Connect with us

Hi, what are you looking for?

CHUTTUVATTOM

പാലങ്ങളുടെ രൂപകല്‍പ്പനയില്‍ പ്രായോഗിക പരിശീലനം ആരംഭിച്ചു

കോതമംഗലം: പാലങ്ങളുടെ സ്ട്രക്ച്ചറല്‍ ഡിസൈനിംഗില്‍ പ്രായോഗിക അറിവും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തുന്നതിനായി മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന പാലങ്ങളുടെ ഘടനാപരമായ രൂപകല്‍പ്പന, ഒരു പ്രായോഗിക സമീപനം എന്ന വിഷയത്തില്‍ അഞ്ചുദിവസത്തെ ഹ്രസ്വകാല പരിശീലന പരിപാടി ആരംഭിച്ചു. 6 വരെ നടക്കുന്ന പരിപാടി സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റും എന്‍ജിനീയറുമായ ഫെലിക്‌സ് വര്‍ഗ്ഗീസ്‌കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷത വഹിച്ചു. ഡോ. എല്‍സണ്‍ ജോണ്‍, പ്രൊഫ. റൈസ സൂസന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാലങ്ങളുടെ രൂപകല്‍പ്പന, വിശകലനം, നിര്‍മാണ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ വ്യവസായ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. പ്രായോഗിക പരിശീലനത്തിനും പരിപാടിയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, ഇന്ത്യന്‍ റെയില്‍വേ ലോഡിങ് മാനദണ്ഡങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി വിവിധ പാലങ്ങളുടെ ഘടകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള അറിവ് പങ്കുവെക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

സോഫ്ട്വെയറുകള്‍ ഉപയോഗിച്ച് പാലങ്ങളുടെ മോഡലിംഗ്, വിശകലനം, രൂപകല്‍പ്പന എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. പാലങ്ങളുടെ ഘടനാപരമായ സുരക്ഷ, സ്ഥിരത, സേവനക്ഷമത എന്നിവ ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക സമീപനങ്ങളും വിശദീകരിക്കും.സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റായ ഹരിശങ്കര്‍ സുരേഷ്, ആസ്പയര്‍ സ്ട്രക്ചറല്‍ പ്രൈവറ്റ് ലിമിറ്റഡിലെ ജിം അലക്‌സ്, വി ഡബ്ല്യൂ എ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ അതുല്‍ അലക്‌സ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നയിക്കും. കോര്‍ഡിനേറ്റര്‍മാരായ ഡോ. അനു ജെയിംസ്, പ്രൊഫ. റൈസ സൂസന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം ന

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: വിവാദത്തിലുള്ള ഓള്‍ഡ് ആലുവ- മൂന്നാര്‍ റോഡിന്റെ (രാജപാത) ഉടമസ്ഥാവകാശം സംബന്ധിച്ച വനംവകുപ്പിന്റെ വാദം പൊളിയുന്നു. 1919 മുതല്‍ ഈ റോഡ് റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടേതാണെന്ന് വ്യക്തമാക്കി എറണാകുളം ജില്ല കളക്ടര്‍ റവന്യൂ...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ജെ.വി ഓഡിറ്റോറിയത്തില്‍ മാതൃഭാഷാ ദിനം ആചരിച്ചു. പ്രഭാഷകനും അധ്യാപകനുമായ ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ്...

CHUTTUVATTOM

കോതമംഗലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോതമംഗലം ഹെഡ് പോസ്റ്റ്...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചൂര്‍ പൗരസമതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദാനാഘോഷവും ലഹരിക്കെതിരെ കൂട്ടയോട്ടവും നടത്തി. തുര്‍ന്ന് നടത്തിയ സാംസ്‌കാരിക സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൗരസമതി പ്രസിഡന്റ് പി.എ. യൂസഫ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയിലെ പട്ടയപ്രശ്‌നം, ടൂറിസം സാധ്യതകള്‍, കുട്ടമ്പുഴയുമായി ബന്ധിക്കുന്ന ബംഗ്ലാവ് കടവ് പാലം, നട്ടുവളര്‍ത്തിയ തേക്കിന്‍മരങ്ങള്‍ മുറിച്ച് ഉപയോഗിക്കുന്നതിനുള്ള അനുവാദം, വടാട്ടുപാറ കുത്തില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക, ഗ്രൗണ്ട് സംരക്ഷണമടക്കമുള്ള വികസനപദ്ധതികള്‍ സമയബന്ധിതമായി...

CHUTTUVATTOM

കോതമംഗലം:കേരള കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായി മാറുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മെംബർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ.കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് പ്രൗഢഗംഭീര തുടക്കം. എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന പേരില്‍ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്...

CHUTTUVATTOM

കോതമംഗലം: കേന്ദ്രസർക്കാരിന്റെ റേഷൻ വ്യാപാര മേഖലയിലുള്ള തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മറ്റി തിങ്കളാഴ്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുന്നു. ഡയറക്ട് പെയ്മെന്റ്...

CHUTTUVATTOM

  കോതമംഗലം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോതമംഗലം യൂണിറ്റ് വാര്‍ഷീക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റസിഡന്റ്സ് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ആരാധനാ കൃഷി സമൃദ്ധി സ്വയം സഹായ സംഘം തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. വള്ളി, കുറ്റി പയറുകൾ വെണ്ട...

ACCIDENT

കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന...

CHUTTUVATTOM

കോതമംഗലം : ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കോട്ടപ്പടി മാർ എലിയാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബ ബജറ്റ്, വരുമാന-ചെലവ് നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം,...

error: Content is protected !!