Connect with us

Hi, what are you looking for?

CHUTTUVATTOM

രജതജൂബിലി തിളക്കത്തിൽ വിശ്വജ്യോതി എൻജിനീയറിംഗ് കോളേജ്; സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ : കാൽനൂറ്റാണ്ടിന്റെ സാങ്കേതിക മികവിന്റെയും അക്കാദമിക മുന്നേറ്റങ്ങളുടെയും നിറവിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം. രജതജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സാങ്കേതിക വിദ്യാഭ്യാസം കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നിരന്തരം നവീകരിക്കപ്പെടണമെന്നും ഇന്നൊവേഷനും ഗവേഷണവും സംരംഭകത്വവും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ യുവതലമുറയുടെ അറിവിനെയും കഴിവുകളെയും നൂതന ആശയങ്ങളായും സംരംഭങ്ങളായും തൊഴിൽസാധ്യതകളായും രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ സമീപനമാണ് കാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ്എൻജിനീയറിംഗ് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്കായി വലിയ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും വരുംതലമുറകളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അതിവേഗം മാറുന്ന സാങ്കേതികവിദ്യകൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽമേഖലയുടെയും സ്വഭാവം മാറ്റുന്ന കാലത്ത്, കേവലം തൊഴിൽ നേടാനുള്ള ഉപാധിയെന്നതിനപ്പുറം സാങ്കേതിക വിദ്യാഭ്യാസം ഗവേഷണത്തിന്റെയും സംരംഭകത്വത്തിന്റെയും വളർച്ചയ്ക്ക് വഴിയൊരുക്കുന്ന പ്രധാന ശക്തിയായി മാറണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിൽ കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹപ്രഭാഷണവും നടത്തി. കോളേജിന്റെ കാൽനൂറ്റാണ്ട് നീണ്ട യാത്രയിലെ പ്രധാന നാഴികക്കല്ലുകളും ഓർമകളും കോർത്തിണക്കിയ രജതജൂബിലി സുവനീർ മുൻ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് പ്രകാശനം ചെയ്തു.

ചടങ്ങിൽ കോളേജിന്റെ സ്ഥാപക മാനേജർ ഫാ. തോമസ് മലേക്കുടി അച്ചനെ മുഖ്യമന്ത്രി ആദരിച്ചു.

ഡിൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., മുൻ എം.എൽ.എ. ജോണി നെല്ലൂർ, കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. നവീൻ ജേക്കബ്, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കുറുപ്പാമഠം, വാർഡ് മെമ്പർ രമ്യ ലിയോ, ട്രഷറർ ഡോ.കെ വി തോമസ് , വൈസ് പ്രസിഡന്റ് മാത്യു കൊച്ചുമുട്ടം, ജോയിന്റ് സെക്രട്ടറി റവ. ഫാ. ജോസ് പുല്ലോപ്പിള്ളിൽ, വി വി കുരിയൻ വള്ളമറ്റം,ജോളി ജോർജ് നെടുങ്കല്ലേൽ, സ്റ്റുഡന്റ് യൂണിയൻ പ്രതിനിധി അക്സ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

കോളേജിന്റെ മുൻ മാനേജർമാരായ റവ.ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, റവ ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, ഡയറക്ടർമാരായ റവ.ഡോ. ജോർജ് താനത്തുപറമ്പിൽ, ഫാ. പോൾ നെടുമ്പുറത്ത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

2001-ൽ കോതമംഗലം രൂപത ടെക്നിക്കൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിശ്വജ്യോതി എൻജിനീയറിങ് കോളേജ്, കാൽനൂറ്റാണ്ടിനിടെ അക്കാദമിക് രംഗത്തും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. നിലവിൽ എട്ട് ബി.ടെക് പ്രോഗ്രാമുകൾക്ക് പുറമെ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, എം.ബി.എ. തുടങ്ങിയ കോഴ്സുകളും കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. NAAC ‘A’ ഗ്രേഡും 2025-ൽ യു.ജി.സി. 10 വർഷത്തേക്ക് സ്വയംഭരണ പദവിയും അനുവദിച്ചു. . പൂർവവിദ്യാർഥി സംഗമം, അക്കാദമിക് സെമിനാറുകൾ, സാങ്കേതിക പരിശീലനങ്ങൾ, വിദ്യാർഥികളുടെ നൂതന ആശയങ്ങൾക്കും സംരംഭകത്വത്തിനുമുള്ള പദ്ധതികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയോടെയാണ് വിശ്വജ്യോതി രജതജൂബിലി സമാപനത്തിലേക്ക് എത്തിയത്..

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

error: Content is protected !!