കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഉപ്പുകുളം, ചേലാട്, ഊഞ്ഞാപ്പാറ, കാഞ്ഞിരംകുന്ന്, നാടുകാണി, പെരുമണ്ണൂർ, പള്ളിപ്പടി, പള്ളിക്കാവ്, വാരപ്പെട്ടി, മൈലൂർ, പോത്താനിക്കാട്, തൃക്കാരിയൂർ, നാഗഞ്ചേരി, കോട്ടപ്പടി, പല്ലാരിമംഗലം, കൂവള്ളൂർ, പരീക്കണ്ണി, തേൻകോട് വഴിയാണ് പുതിയ പ്രിയദർശിനി സർവീസ് നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു.
കെഎസ്ആർടിസി ജനറൽ മാനേജർ എൻ.ആർ. രാജീവ് കോതമംഗലം എ.ടി.ഒ നിജാമുദീൻ, എ.ജി. ജോർജ്, കെ.പി. ബാബു, എം.എസ്. എൽദോസ്, ബാബു ഏലിയാസ്, ഇബ്രാഹിം കവലയിൽ, എ.ടി. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ്‌മാരായ പി.കെ. മൊയ്തു, കെ.പി ജോർജ്ജ്കുട്ടി, ഉമേഷ് ശിവകുമാർ, ബിന്ദു ജോർജ്, റീന ജോഷി, സനീറ നസ്സീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, വാർഡ് കൗൺസിലിർമാരായ ഷിബു കുര്യാക്കോസ്, ജോർജ് അമ്പാട്ട്, സി.കെ സത്യൻ, പി.സി ജോർജ്ജ്, കെഎസ്ആർടിസിയിലെ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ , വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.




















































