കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം.
കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ മരമുറിക്കുകയായിരുന്നു. മുറിച്ച മരം ഉണങ്ങിയ മറ്റൊരു മരത്തിലേക്ക് തട്ടി അതിലെ ശിഖരം രഘുവിന്റെ ദേഹത്തടിച്ചാണ് മരിച്ചത്. തലയ്ക്ക് സാരമായ പരിക്കുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചു. ഭാര്യ: അജിത പിണവൂര്‍കുടി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം എളംബ്ലാശ്ശേരി ഊരില്‍ നടക്കും.




















































