Connect with us

Hi, what are you looking for?

CHUTTUVATTOM

പത്ത് വർഷക്കാലമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുതി പദ്ധതിക്ക് ശാപ മോക്ഷം: ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി സണ്ണി ജോസഫ്

 

കോതമംഗലം: പത്ത് വർഷമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി പ്രദേശവും ഇടമലയാർ അണക്കെട്ടും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരനുമായുണ്ടായിരുന്ന നിയമതർക്കത്തിൽ ഹൈക്കോടതി വൈദ്യുതി ബോർഡിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെതിരെ കരാറുകാരൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അത് പരിഗണനയ്ക്ക് സ്വീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി വീണ്ടും ടെൻഡർ വിളിച്ച് നിർമാണം പുനരാരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഷിബു തെക്കുംപുറം എംഎൽഎ നിയമസഭയിലുൾപ്പെടെ നടത്തിയ നിരന്തര ഇടപെടലുകളാണ് പത്ത് വർഷമായി മുടങ്ങിക്കിടന്ന പദ്ധതിക്ക് വീണ്ടും ചലനമുണ്ടാക്കിയത്.

നിയമസഭയിൽ വിഷയം സജീവമായി ഉന്നയിച്ചതിനെത്തുടർന്ന് മന്ത്രിതലത്തിൽ അടിയന്തര ശ്രദ്ധ ലഭിക്കുകയും മന്ത്രിയും ഡീൻ കുര്യാക്കോസ് എംപിയും പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തു. വൈദ്യുതി ബോർഡ് ഡയറക്ടർമാർ, ചീഫ് എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു. പദ്ധതിയുടെ നിലവിലെ സ്ഥിതിയും പൂർത്തിയാക്കാനുള്ള പ്രവൃത്തികളും തുടർനടപടികളും സംഘം വിലയിരുത്തി.

ഇടമലയാർ അണക്കെട്ടിനും പരിസരപ്രദേശങ്ങൾക്കും വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ടും അനുബന്ധ പ്രദേശങ്ങളും ഫെസ്റ്റിവൽ സമയങ്ങളിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നതിനുള്ള സാധ്യതകൾ ഗൗരവമായി പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് അനുഭവമായി ചിന്തിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷയും മറ്റ് സാങ്കേതിക വശങ്ങളും പരിഗണിച്ചുകൊണ്ട് വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം അണക്കെട്ടിന്റെ സംഭരണശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ ജലം സംഭരിക്കുന്നതിനും ലഭ്യതയ്ക്കനുസരിച്ച് ജലസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, മുനിസിപ്പൽ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി കുര്യാക്കോസ്, കെ.പി. ജോർജുകുട്ടി, റീന ജോഷി, പി കെ മൊയ്തു, ബിന്ദു ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കളായ എ.ജി. ജോർജ്, കെ.പി. ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ്. എൽദോസ്, എൽദോസ് കീച്ചേരി,അബു മൊയ്‌തീൻ, ഇബ്രാഹിം കവല, പി.എം. സക്കറിയ, എ.ടി. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.

 

 

You May Also Like

CHUTTUVATTOM

  കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ ഫാഷൻ ഡിസൈനിംഗ്വി ഭാഗത്തിൽ അധ്യാപകരുടെ ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 6 ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. ഫോൺ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരത്തിൽ വീട്ടിൽ മോഷണശ്രമം.തങ്കളം കൈമലക്കടവ് റോഡിൽ കൗങ്ങംപിള്ളിൽ കെ.എം. ഏലിയാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണു മോഷ്‌ടാവ് വീട്ടിലെത്തിയത്. വീട്ടിൽ ആളില്ലായിരുന്നു. പുറത്തുപോയിരുന്ന വീട്ടുടമ സിസിടിവി ക്യാമറ...

CHUTTUVATTOM

കുട്ടമ്പുഴ: വിവാദത്തിലുള്ള ഓള്‍ഡ് ആലുവ- മൂന്നാര്‍ റോഡിന്റെ (രാജപാത) ഉടമസ്ഥാവകാശം സംബന്ധിച്ച വനംവകുപ്പിന്റെ വാദം പൊളിയുന്നു. 1919 മുതല്‍ ഈ റോഡ് റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടേതാണെന്ന് വ്യക്തമാക്കി എറണാകുളം ജില്ല കളക്ടര്‍ റവന്യൂ...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ജെ.വി ഓഡിറ്റോറിയത്തില്‍ മാതൃഭാഷാ ദിനം ആചരിച്ചു. പ്രഭാഷകനും അധ്യാപകനുമായ ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ്...

CHUTTUVATTOM

കോതമംഗലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോതമംഗലം ഹെഡ് പോസ്റ്റ്...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചൂര്‍ പൗരസമതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദാനാഘോഷവും ലഹരിക്കെതിരെ കൂട്ടയോട്ടവും നടത്തി. തുര്‍ന്ന് നടത്തിയ സാംസ്‌കാരിക സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൗരസമതി പ്രസിഡന്റ് പി.എ. യൂസഫ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: പാലങ്ങളുടെ സ്ട്രക്ച്ചറല്‍ ഡിസൈനിംഗില്‍ പ്രായോഗിക അറിവും സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തുന്നതിനായി മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന പാലങ്ങളുടെ ഘടനാപരമായ രൂപകല്‍പ്പന, ഒരു പ്രായോഗിക സമീപനം എന്ന...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയിലെ പട്ടയപ്രശ്‌നം, ടൂറിസം സാധ്യതകള്‍, കുട്ടമ്പുഴയുമായി ബന്ധിക്കുന്ന ബംഗ്ലാവ് കടവ് പാലം, നട്ടുവളര്‍ത്തിയ തേക്കിന്‍മരങ്ങള്‍ മുറിച്ച് ഉപയോഗിക്കുന്നതിനുള്ള അനുവാദം, വടാട്ടുപാറ കുത്തില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക, ഗ്രൗണ്ട് സംരക്ഷണമടക്കമുള്ള വികസനപദ്ധതികള്‍ സമയബന്ധിതമായി...

CHUTTUVATTOM

കോതമംഗലം:കേരള കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായി മാറുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മെംബർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ.കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് പ്രൗഢഗംഭീര തുടക്കം. എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന പേരില്‍ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്...

CHUTTUVATTOM

കോതമംഗലം: കേന്ദ്രസർക്കാരിന്റെ റേഷൻ വ്യാപാര മേഖലയിലുള്ള തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മറ്റി തിങ്കളാഴ്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുന്നു. ഡയറക്ട് പെയ്മെന്റ്...

CHUTTUVATTOM

  കോതമംഗലം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോതമംഗലം യൂണിറ്റ് വാര്‍ഷീക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്...

error: Content is protected !!