കോതമംഗലം: കോതമംഗലത്ത് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി.
കോതമംഗലം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ ഇന്ന് രാവിലെയാണ് പൂച്ചയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ്സ് സ്ഥലത്തെത്തി പൂച്ചയെ രക്ഷപെടുത്തുകയായിരുന്നു.


















































