Connect with us

Hi, what are you looking for?

NEWS

എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു; പിണ്ടിമനയിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ അനുമതി

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ വനംവകുപ്പ് അനുമതി നൽകി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടത്തിന്റെ ഫലമായി ഇന്നലെ നിയമസഭയിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്.

ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമായി തുടർച്ചയായി പ്രത്യക്ഷപ്പെട്ടിരുന്ന കാട്ടാന പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷിനാശം വരുത്തിയ ആന, നാട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും ഭയമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചു.

സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളും ജോലിക്കായി പുറത്തിറങ്ങുന്നവരും വലിയ ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ ചെലവഴിച്ചത്.രണ്ടാഴ്ച മുമ്പ് മാലിപ്പാറയിൽ സ്കൂൾ ബസിന് മുന്നിലെത്തിയ കാട്ടാനയെ വനംവകുപ്പ് വനത്തിലേക്ക് തിരിച്ചുകയറ്റിയെങ്കിലും പിന്നീട് വീണ്ടും ജനവാസ മേഖലകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ അംഗൻവാടിയുടെ മുൻവശം വരെ ആന എത്തിയതോടെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആശങ്ക വർധിച്ചു.

ഇന്നലെ രാവിലെ കുളങ്ങാട്ടുകുഴിയിൽ കർഷകനായ സിബിയുടെ വീടിന് സമീപം ആനയെ വീണ്ടും കണ്ടതോടെ പ്രതിഷേധം ശക്തമായി. എ.സി.എഫ് ജ്യോതിഷിന്റെ നേതൃത്വത്തിൽ വനപാലകരും ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കുകയും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു. ആനയെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ച് കുങ്കി ആനയുടെ സഹായത്തോടെ പിടികൂടി മാറ്റുവാനാണ് വനംവകുപ്പിന്റെ തീരുമാനം.

വനംമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയതോടെ ദീർഘനാളായി ഭീതിയിലായിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. അതേസമയം വനാതിർത്തി പ്രദേശങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള സമഗ്ര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

You May Also Like

CHUTTUVATTOM

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ പട്ടാപ്പകലിറങ്ങിയ കാട്ടുകൊമ്പന്‍ ഭീതി പരത്തി. ഒരു മാസത്തോളമായി പ്രദേശത്ത് പകലും ആനയുടെ സാന്നിധ്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാഞ്ഞിരവേലി വനത്തില്‍നിന്ന് പെരിയാര്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുഴയില്‍ സത്രപ്പടി ഭാഗത്ത് ഏറെനേരം നീണ്ട കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട് കൗതുകകാഴ്ചയായി. ഇരുപതിലേറെ കാട്ടാനകളുടെ വലിയ കൂട്ടം ബുധനാഴ്ച ഉച്ചയോടെയാണ് സത്രപ്പടിഭാഗത്ത് പുഴയിലിറങ്ങിയത്. തുണ്ടം വന്നത്തില്‍ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. മുന്‍പും...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുക്കിലടിഞ്ഞ കാട്ടാനയുടെ ജഡം മൂന്നാം ദിവസവും കരയ്‌ക്കെത്തിക്കാനായില്ല. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം അഴുകിയവസ്ഥയിലാണ്. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിവസവും കരയ്ക്കുകയറ്റനായില്ല. പുഴയിലെ ജലനിരപ്പ്് ക്രമാതീതമായി ഉയര്‍ന്നതും, ശക്തമായ കുത്തൊഴുക്കുമാണ് ജഡം കരയ്ക്കടുപ്പിക്കാൻ നേരിടുന്ന വെല്ലുവിളി. അഗ്നി രക്ഷാസേനയും...

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം ജഡം കരയ്ക്കടിപ്പിക്കാനായില്ല. ഉദേശം 20 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡമാണെന്നാണ് നിഗമനം. ജഡത്തിന് ആറ് ദിവസത്തെ പഴക്കം...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ ചെമ്പന്‍കുഴി ജംഗ്ഷനിൽ ബൈക്ക് യാത്രികൻ പകൽ റോഡ് കുറുകെ കടന്ന കാട്ടാനകൾക്ക് മുന്നിൽപ്പെട്ടു. ജംഗ്ഷനിലെ കടകളിൽ ഉണ്ടായിരുന്നവരുടെ അവസരോചിത ഇടപെടലാണ് രക്ഷയായത്. ചെമ്പന്‍കുഴിയിലെ നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

error: Content is protected !!