Connect with us

Hi, what are you looking for?

CHUTTUVATTOM

മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഞായറാഴ്ച  സമാപനം

കോതമംഗലം: മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഞായറാഴ്ച  സമാപനം. മഴയുടെ താളവും പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ഒത്തുചേർന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന മഴനൃത്ത മത്സരം ശ്രദ്ധേയമായി.

മഴയുടെ താളത്തിനൊത്ത് ചുവടുവെച്ച മത്സരാർത്ഥികളുടെ മികച്ച പ്രകടനങ്ങൾ കാണികൾക്ക് വേറിട്ട അനുഭവമായി. ആവേശകരമായ മത്സരത്തിൽ മയൂര കുട്ടമ്പുഴ ഒന്നാം സ്ഥാനവും മയൂര കോതമംഗലം രണ്ടാം സ്ഥാനവും കെസിവൈഎം കോതമംഗലം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു.

ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് കോതമംഗലത്ത് നിന്ന് ബൈക്ക് റൈഡ് നടത്തും.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ് ബൈക്ക് റൈഡ് ഫ്ലാഗ് ഓഫ് ചെയ്യും. തട്ടേക്കാട് മിനി സ്വിറ്റ്സർലൻ്റിൽ റൈഡ് സമാപിക്കും.

തുടർന്ന് വൈകിട്ട് 4ന് തട്ടേക്കാട് മിനി സ്വിറ്റ്സർലൻ്റിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും.

 

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

NEWS

കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍...

CHUTTUVATTOM

  കോതമംഗലം: നിർമ്മാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ...

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂർ പിടവൂർ പഴയംകോട്ടിൽ പി.എം. ജോർജ് (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2 ന് ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: മേരി മൈലൂർ തെക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: ഷെറിൻ (കുവൈറ്റ്),...

error: Content is protected !!