Connect with us

Hi, what are you looking for?

CHUTTUVATTOM

അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവര്‍ ആണ് നിര്‍ണായക വിവരം നല്‍കിയത്. അര്‍ജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂര്‍ പോലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.

കസ്റ്റഡിയിലും പരിഹാസം തുടര്‍ന്ന് അര്‍ജുന്‍ ആയങ്കി. കടലില്‍ കാണാതായവരെ കിട്ടിയോ എന്ന് ചോദ്യം. കഴിഞ്ഞ മൂന്ന് ദിവസമായി അര്‍ജുന്‍ ആയങ്കിയ്ക്കായി പോലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തുകയായിരുന്നു. അര്‍ജുനുമായി ബന്ധമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പോലീസിന് വിവരം ലഭിച്ചിരുന്നില്ല. പിന്നാലെ കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ച് പോലീസ് വിശദമായ പരിശോധന നടത്തിവരികയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അര്‍ജുന്‍ ആയങ്കി സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തിയിരുന്നു. നാല് കേസുകളാണ് അര്‍ജുനെതിരെ എടുത്തിട്ടുള്ളത്.

ആദ്യം കോതമംഗലം എസ്എച്ച്ഒ, പിന്നിട് ഊന്നുകല്‍ എസ്എച്ഒ ഒടുവില്‍ ആഭ്യന്തര മന്ത്രി- ഒളിവിലിരുന്ന് അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചവരുടെ പട്ടിക ഇങ്ങനെ നീളുന്നു. കോതമംഗലം എസ്എച്ഒയെ ആക്രമിക്കുമെന്ന് ഭീഷണിപെടുത്തിയ കേസില്‍ അര്‍ജുന്‍ ആയാങ്കിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പോലീസ് അര്‍ജുനെ പിടികൂടാന്‍ നീക്കം ആരംഭിച്ചു. ഇതിനിടയിലാണ് കേസ് അന്വേഷിക്കുന്ന
ഊന്നുകല്‍ എസ്എച്ഒ യെ അര്‍ജുന്‍ അയങ്കി ഭീഷണിപ്പെടുത്തിയത്. പിടിക്കാമെങ്കില്‍ പിടിച്ചോളൂ, കോതമംഗലം എസ്എച്ഒ യെ ആക്രമിക്കുമെന്നല്ലാമാണ് ഭീഷണി ഉയര്‍ത്തിയത്.

വധശ്രമം, ഗുണ്ടാ ആക്രമണങ്ങള്‍, സ്വര്‍ണക്കവര്‍ച്ച, ലഹരിക്കടത്ത്, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, ഗതാഗത നിയമലംഘനങ്ങള്‍ തുടങ്ങി നിരവധി കേസുകളാണ് കണ്ണൂരിലും മറ്റ്ജി ജില്ലകളിലുമായി ഇയാള്‍ക്കെതിരെയുള്ളത്. ക്രിമിനല്‍ പശ്ചാത്തലം മുന്‍നിര്‍ത്തി ഒന്‍പത് ജില്ലകളില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് പോലീസ് ഇയാള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെ ചുമത്തിയിരുന്നു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

  കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....

CHUTTUVATTOM

  കോതമംഗലം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം ചിലമ്പ് -2026 മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി. മാര്‍ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ...

NEWS

കോതമംഗലം: പുന്നേക്കാട്- ആവോലിച്ചാൽ റോഡിൽ പുന്നേക്കാടിന് സമീപം റോഡിൻ്റെ വശം ഇടിഞ്ഞ് താഴ്ന്ന് റോഡ് അപകടാവസ്ഥയിൽ . കൊടും വളവിനോട് ചേർന്നുള്ള ഭാഗത്താണ് കിടങ്ങ് രൂപപെട്ടിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായി....

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

CHUTTUVATTOM

മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ്...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

error: Content is protected !!