Connect with us

Hi, what are you looking for?

CHUTTUVATTOM

അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍ ഇസ്മായില്‍ അബ്ദുള്ള (42), എടക്കാട് ഉസൈന്‍ മുക്ക് സാജ് വീട്ടില്‍ സൗദ് അഹമ്മദ് (31) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ഊന്നുകല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അര്‍ജുന്‍ ആയങ്കിക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതും ഇപ്പോള്‍ അര്‍ജുന്‍ എവിടേക്കാണ് ഒളിവില്‍ പോയിട്ടുള്ളത് എന്നതും ഇതില്‍ ഇവരുടെ പങ്കും മറ്റ് ഇടപാടുകളുമാണ് പോലീസ് അന്വേഷിച്ചു വരുന്നത്. ഇവരുടെ പങ്ക് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും.

വലവിരിച്ച് പത്തംഗ സ്‌പെഷല്‍ സ്‌ക്വാഡ്

അതിനിടെ ആയങ്കിയെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ പത്തംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.എസ്. ആദര്‍ശ്, കുട്ടമ്പുഴയിലെ ഇന്‍സ്‌പെക്ടര്‍ എ. ഷൈന്‍കുമാര്‍, കോതമംഗലം എസ്‌ഐ എസ്. കണ്ണന്‍, മൂവാറ്റുപുഴ എസ്‌ഐ. റാസിക് എന്നിവര്‍ സ്‌ക്വാഡിലുണ്ട്.

പരമാവധി വേഗത്തില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയുള്ള ഭീഷണി പലവട്ടം ആവര്‍ത്തിക്കുകയും ഈ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടറെ വെല്ലുവിളിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതിനു പുറമെ ആഭ്യന്തര വകുപ്പിനെയും മന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ചതും ആഭ്യന്തര വകുപ്പിനെ കൂടുതല്‍ പ്രകോപിതരാക്കിയിട്ടുണ്ട്.
ഒളിവില്‍ കഴിയുന്ന ആയങ്കിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് പോലീസിനെതിരെയുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ആയങ്കിയെ കണ്ടെത്താന്‍ അന്വേഷണസംഘം ഊര്‍ജിത ശ്രമത്തിലാണ്. സുഹൃത്തുക്കളെയും ഫോണ്‍ ലൊക്കേഷനുകളെയും ആണ് പ്രധാനമായും ആശ്രയിക്കുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നില്‍ ആയങ്കിയുടെ സുഹൃത്തുക്കളാണെന്ന സംശയം പോലീസിനുണ്ട്. മുമ്പും പോലീസ് കസ്റ്റഡിയിലിരിക്കുമ്പോഴും അര്‍ജുന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് ആഭ്യന്തര വകുപ്പിനും പോലീസിനും അഭിമാനപ്രശ്‌നമായി മാറിയിട്ടുണ്ട്. എത്രയുംവേഗം അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ പോലീസിന് നാണക്കേടായി മാറും.

അര്‍ജുന്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്. അതിന് മുമ്പേ അറസ്റ്റ് വേണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് പോലീസിന്റെ നീക്കങ്ങള്‍.

സഹോദരനും കസ്റ്റഡിയില്‍

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖിലും പോലീസ് കസ്റ്റഡിയില്‍. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍നിന്നാണ് അഖിലിനെ പോലീസ് പിടികൂടിയത്. ഇയാളെ തൃശൂര്‍ പോലീസ് ക്ലബ്ബില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരികയാണ്. അര്‍ജുന്‍ ആയങ്കിയും സഹോദരന്‍ അഖിലും ഒരുമിച്ച് കാറില്‍ പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് തൃശൂര്‍ ജില്ലയിലേക്കു തെരച്ചില്‍ വ്യാപിപ്പിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം തൃശൂരിലേക്കു കടന്നതായി ബോധ്യപ്പെട്ടതോടെ നഗരത്തിലെ പ്രധാന ഹോട്ടലുകളും സംശയാസ്പദമായ വാഹനങ്ങളും പോലീസ് അരിച്ചുപെറുക്കി പരിശോധന നടത്തി.
ഇതിനിടെ, അര്‍ജുന്‍ ആയങ്കിയുടേതെന്നു സംശയിക്കുന്ന ഫോണിന്റെ ലൊക്കേഷന്‍ വടക്കുന്നാഥ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് അഖില്‍ കാറില്‍ ഇരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതും കസ്റ്റഡിയിലെടുത്തതും. കാറുകള്‍ മാറി മാറി പോലീസിനെ കബളിപ്പിക്കാനായിരുന്നു സഹോദരന്മാരുടെ ശ്രമം. പാലിയേക്കര ടോള്‍ പ്ലാസയ്ക്കും തൃശൂര്‍ നഗരത്തിനും ഇടയില്‍വച്ച് അര്‍ജുന്‍ ആയങ്കി മറ്റൊരു കാറിലേക്കു മാറി രക്ഷപ്പെട്ടെന്നാണു കരുതുന്നത്.

 

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: ജാതിപത്രി മോഷണ കേസിൽ പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത്...

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

error: Content is protected !!