കോതമംഗലം: യുഡിഎഫ് നേതാക്കളെ അനുകൂലിച്ച് കോതമംഗലത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. വിഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ക്കനുകൂലമായ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. വനവാസത്തിനല്ല പട നയിക്കാന്‍, പ്രിയനേതാവ് വി.ഡിക്ക് അഭിവാദ്യങ്ങള്‍ എന്നിങ്ങനെയാണ് സതീശന്റെ ചിത്രം ആലേഖനം ചെയ്ത ഫ്‌ളക്‌സില്‍ ഉള്ളത്. ടീം യുഡിഎഫ് കോതമംഗലം എന്ന് ഫ്‌ളക്‌സില്‍ ചേര്‍ത്തിട്ടുണ്ട്.
കോതമംഗലം പി.ഒ ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഈ ബോര്‍ഡിന് സമീപം തന്നെ കെ.സി വേണുഗോപാലിന്റെ ചിത്രമുള്ള മറ്റൊരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. വിശ്രമമില്ലാത്ത പടയാളി, വിട്ടു വീഴ്ചയില്ലാത്ത നായകന്‍ എന്നാണ് വേണുഗോപലിന്റെ ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. അതിലും ടീം യുഡിഎഫ് എന്നാണ് എഴുതിയിരിക്കുന്നത്. തങ്ങളുടെ നേതാക്കള്‍ക്കനുകൂലമായി പ്രവര്‍ത്തകര്‍ ഒളിഞ്ഞും തെളിഞ്ഞും കൂടുതല്‍ ഫ്‌ളക്‌സുകള്‍ അണിയറയില്‍ തയ്യാറാക്കി വരുന്നുണ്ടെന്നാണ് സൂചന.


















































