കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ പ്രചരണാര്‍ത്ഥം മറിയ ഉമ്മന്‍ നയിച്ച വനിത റോഡ് ഷോ നടത്തി. കോതമംഗലം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ മുനിസിപ്പല്‍ ജംഗ്ഷനില്‍ സമാപിച്ചു.
സാധാരണക്കാരില്‍ നിന്ന് അകന്നുപോയ സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളതെന്നും പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പായ കാര്യമാണെന്നും മറിയ ഉമ്മന്‍ പറഞ്ഞു. നൂറു കണക്കിന് വനിതകള്‍ റോഡ് ഷോയില്‍ പങ്കെടുത്തു.



















































