പെരുമ്പാവൂര്‍: ദമ്പതികളെന്ന വ്യാജേന താമസിച്ച് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിവന്ന യുവതിയെയും യുവാവിനെയും എക്സൈസ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശി മുഹമ്മദ് ഗദ്ദാഫി, അസാം സ്വദേശിനി ദുരൈവനു ജീന്‍ എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സി.ഐ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന അല്ലപ്രയിലെ മുറിയില്‍നിന്ന് 4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും 1,19,800 രൂപയും കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു.



















































