Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാന ശല്യം: ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച് ആന്റണി ജോണ്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി നല്‍കി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.

മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട് റെയിഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കുറുബാനപ്പാറ, കൂവക്കണ്ടം, കണ്ണക്കട, കല്ലുളി, കൈതപ്പാറ ഭാഗത്ത് അവശനിലയില്‍ ഒരു പെണ്‍ കാട്ടാനയെ കണ്ടെത്തിയിരുന്നു. കോട്ടപ്പാറ റിസര്‍വ്വിനുള്ളിലെ കുറുവാനപ്പാറ എന്‍ക്ലോഷറില്‍പ്പെട്ട സ്ഥലമാണ് ഈ പ്രദേശം. വനമേഖലയില്‍ നിന്നും ആര്‍കെഡിപി പദ്ധതിയില്‍ ചേര്‍ന്ന് ഒഴിഞ്ഞുപോയ കുടുംബങ്ങള്‍ കൂടാതെ 13 കുടുംബങ്ങളാണ് ഇപ്പോള്‍ അവിടെ നിലവിലുള്ളത്. അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയെ 24/01/2026ല്‍ കോടനാട് അഭയാരണ്യത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ നിരീക്ഷിക്കുകയും കാട്ടാന ക്ഷീണിതയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കാട്ടാനയുടെ സാന്നിദ്ധ്യം കുറുബാനപ്പാറ, കൂവക്കണ്ടം, കണ്ണക്കട, കൈതപ്പാറ പരിസരങ്ങളില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് അതിനെ സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് തുരത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നിലവില്‍ കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനുള്ള ആരോഗ്യാവസ്ഥ ഇല്ലാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുമായും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ആനയെ നിരന്തരം നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്ന പക്ഷം സ്ഥിതിഗതികള്‍ സുരക്ഷിതമായി നിയന്ത്രിക്കുന്നതിനും, ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആനയെ കാട്ടിലേക്ക് തുരത്തുന്നതിലേക്കുമായി ആര്‍ആര്‍ടിയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ സബ്മിഷന് മറുപടിയായി നിയമസഭയില്‍ അറിയിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

error: Content is protected !!