Connect with us

Hi, what are you looking for?

CRIME

ഹൈബ്രിഡ് കഞ്ചാവ് കേസ്: മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ് ഇയാൾ. നിരവധി പ്രാവശ്യം മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

എയർപോർട്ടിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് നാല് ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടെണ്ണം കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രധാന പ്രതി അബൂതാഹിറിന്റെയാണ്.രണ്ടു വാഹനങ്ങൾ ഹരികൃഷ്ണൻ ഉപയോഗിക്കുന്നതാണ്. ഇയാളേയും പിടികൂടിയിരുന്നു.വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഹനങ്ങൾ കണ്ടെത്തിയത്.

പ്രധാന പ്രതിയായ അബു താഹിർ (39),ഹരികൃഷ്ണൻ (25), പ്രെസ്ജിത്ത്(40), ശ്രീജേഷ്(41) സഞ്ജയ് പി (22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്വേഷണ സംഘം പിടികൂടിയിരുന്നു. പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളാണിവർ.  ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ 18 കോടിയോളം രൂപ വിലവരുന്ന17 കിലോ ഹൈബ്രീഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൻറെ തുടരന്വേഷണത്തിലാണ് മറ്റു പ്രതികൾ പിടിയിലാത്.

റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണ, പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ . അനിൽകുമാർ, എസ്.ഐ മാരായ അസരിഫ് ഷഫീഖ് , ജോജോ ജോർജ്, ,അബ്ദുൾ ജലീൽ, എ ,എ. എസ്. ഐ എം.ബി സുബൈർ , സീനിയർ സി പി ഒ അജിത് മോഹൻ, ഷിജോ പോൾ , മുഹമ്മദ് ഷാൻ, ജിജുമോൻ, സി പി ഒ മാരായ നജ്മി , ഫാസിൽ ബഷീർ , എം.എച്ച് സുധീർ എന്നിവരാണുണ്ടായിരുന്നത്.

You May Also Like

NEWS

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ വിശ്വാസി സമൂഹത്തിന് ആരാധനക്കായി നിർമ്മിക്കപ്പെട്ടതും, ആഗോള സുറിയാനി സഭയുടെ വിശ്വാസാചാരങ്ങൾ പാലിക്കുന്നതിനും ഉള്ള യാക്കോബായ സുറിയാനി പള്ളികളിൽ 1912ൽ യാക്കോബായ സഭയിൽ കലഹമുണ്ടാക്കി പുറത്ത് പോയ കോട്ടയം...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.കഴിഞ്ഞ മെയ്മാസം മൂന്നിനാണ് കോതമംഗലം പുന്നേക്കാടുള്ള ഹോം സ്റ്റേയില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയേയും സംഘത്തേയും കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍...

error: Content is protected !!