Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന ശല്യം രൂക്ഷം

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന ശല്യം രൂക്ഷം. ചെമ്പന്‍കുഴി വാട്ടർ അതോരിറ്റി പമ്പ് ഹൗസ് പരിസരത്ത് ദിവസങ്ങളായി നാല് ആനകളുടെ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ രണ്ട് കൊമ്പനാനകള്‍ എത്തി നിരവധി പുരയിടങ്ങളിലൂടെ കയറിയിറങ്ങി.

പാറങ്ങാലി ബേബി, പാറങ്ങാലി സാന്റി എന്നിവരുടെ വീടിന് പിന്നില്‍ എത്തിയ ആന കയ്യാലകളും കൃഷിയും നശിപ്പിച്ചു. രാജന്‍ പുത്തേത്ത്, റെജി മുട്ടാഞ്ചേരി എന്നിവരുടെ നിരവധി വാഴകള്‍ നശിപ്പിച്ചു. നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് എതിര്‍ വശത്തെ മുട്ടാഞ്ചേരി രാജേഷിന്റെ പുരയിടത്തില്‍കൂടിയാണ് രണ്ട് ആനകള്‍ കടന്നുപോയത്.

ഒച്ചവച്ച് ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആനകള്‍ പോയില്ല. ആനകളുടെ സമീപത്തേക്ക് വളര്‍ത്തുനായകള്‍ കുരച്ച് ഓടിയെത്തി. നായ്ക്കളെ കണ്ട്് ആദ്യം ഏതാനും നിമിഷം ആന തിരിഞ്ഞുനിന്നു. പട്ടികള്‍ കുരച്ച് ബഹളം കൂട്ടിയപ്പോള്‍ ആന വാലും പൊക്കി കൈത്തോട് കടന്ന് ഓടി പോയി. ഒന്ന് പോയി കഴിഞ്ഞപ്പോള്‍ എത്തിയ രണ്ടാമത്തെ ആനയുടെ നേരെയും പട്ടികള്‍ ചാടിയതോടെ ആന ഓടി.

രാവിലെ ഓടിപോയ ആനകള്‍ രാത്രിയോടെ വീണ്ടും പമ്പ് ഹൗസ് ഭാഗത്ത് എത്തി തമ്പടിച്ചു. നാട്ടുകാരും വനപാലകരും എത്തി പടക്കംപൊട്ടിച്ചാണ് ആനകളെ തുരത്തിയത്. രൂക്ഷമായ ആനശല്യം പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

 

You May Also Like

NEWS

കോതമംഗലം: ജനവാസ മേഖലകളില്‍ സ്ഥിരം സാന്നിദ്ധ്യമായ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന നടപടികള്‍ കോട്ടപ്പടി, വടക്കുംഭാഗത്ത് ആരംഭിച്ചു. വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ആന പതിവായി നിലയുറപ്പിക്കുകയും, കാര്‍ഷിക വിളകള്‍ക്ക് കനത്ത...

NEWS

കോതമംഗലം:എഐഎസ്എഫ് എറണാകുളം ജില്ലാ ക്യാമ്പ് 27 ,28 തീയതികളിൽ നേര്യമംഗലത്ത് നടത്തും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി റ്റി റ്റി ജിസ്മോൻ ഉദ്ഘാടനം ചെയ്യും. 14 മണ്ഡലം കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്യാമ്പിൽ...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് വീടിന് മുന്നിലെത്തിയ കാട്ടാനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ടോടിവന്ന കാട്ടാനയ്ക്ക് മുന്നില്‍നിന്ന് ഭയന്നോടി വീണ് ആദിവാസിക്ക് പരിക്ക്. എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ മോഹനന്‍ മാരി(54)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച...

CHUTTUVATTOM

കോതമംഗലം:വേട്ടാമ്പാറ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന. പടിപ്പാറയിലെ പൈനാപ്പിള്‍ തോട്ടത്തിലാണ് വ്യാഴാഴ്ച കാട്ടാന എത്തിയത്. വനപാലകരെത്തി ആനയെ വനത്തിലേക്ക് തുരത്തി. ചൊവ്വാഴ്ച ഈ ആന കോട്ടപ്പടി മുട്ടത്തുപാറയിലെത്തിയിരുന്നു. അവിടെനിന്ന് കാടുകയറി ബുധനാഴ്ച മാലിപ്പാറ-കുളങ്ങാട്ടുകുഴി റോഡില്‍...

NEWS

നേര്യമംഗലം: നേര്യമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുന്ന 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥാപനങ്ങളില്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മാലിപ്പാറ കുളങ്ങാട്ടുകുഴി റോഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി കണ്ട പിടിയാനയാണ് ഇവിടേയും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഒരു സ്‌കൂള്‍...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഇന്ന് രാവിലെ കാട്ടാനയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. മുട്ടത്തുപാറ, വടക്കുംഭാഗം പ്രദേശങ്ങളിലാണ് രാവിലെ ഏഴോടെ കാട്ടാനയെത്തിയത്. വീടുകളുടെ സമീപത്തുകൂടി കടന്നു പോയ ആന നിരവധി കാര്‍ഷിക വിളകളും ചവിട്ടിമെതിച്ചു....

ACCIDENT

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം മുൻപ് പലവട്ടം ആക്രമിച്ച വീട് വീണ്ടും തകര്‍ത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മാമലകണ്ടം ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് (തിങ്കളാഴ്ച )...

ACCIDENT

കോതമംഗലം: വനത്തില്‍ ബീറ്റിന് (പെട്രോളിങ്ങിന് ) പോയ 2 വനിതാ ബിഎഫ്ഒ അടക്കം എട്ടംഗ വനപാലക സംഘം ഒരു രാത്രി വനത്തില്‍ കുടുങ്ങി. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിലെ നീണ്ടപാറക്ക് സമീപം നഗരംപാറ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ നേര്യമംഗലം ആര്‍ച്ച് പാലത്തിന് സമീപം ട്രാവലര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച് മറിഞ്ഞ് മലപ്പുറം, തൃപ്പൂണിത്തുറ സ്വദേശികളായ 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്. പരിക്കേറ്റ മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം....

ACCIDENT

കോതമംഗലം: ഉപജീവനത്തിനായി വനവിഭവങ്ങൾ തേടിപോയ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗത്തിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.കുട്ടമ്പുഴ പഞ്ചായത്ത് മുൻ മെമ്പർ ഗോപി ബദറൻ(47) നാണ് കാട്ടാനയാക്രമണത്തിൽ നടുവിന് പരിക്കേറ്റത്. ഇന്ന് രാവില 10.15...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

error: Content is protected !!