Connect with us

Hi, what are you looking for?

ACCIDENT

വനവിഭവങ്ങൾ തേടിപോയ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗത്തിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്ക്

കോതമംഗലം: ഉപജീവനത്തിനായി വനവിഭവങ്ങൾ തേടിപോയ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗത്തിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.കുട്ടമ്പുഴ പഞ്ചായത്ത് മുൻ മെമ്പർ ഗോപി ബദറൻ(47) നാണ് കാട്ടാനയാക്രമണത്തിൽ നടുവിന് പരിക്കേറ്റത്. ഇന്ന് രാവില 10.15 ഓടെ തലവച്ചപാറ ആദിവാസി ഉന്നതിയിലെ കവത്തോടു ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഗോപി ബദറനെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിദഗ്ത ചികിത്സക്കായി കളമശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലവച്ചപാറ ആദിവാസി ഉന്നതിയിലെ താമസക്കാരനായ ഗോപി ബദറനും മറ്റ് ഏഴ് പേരും ചേർന്നാണ് ഇന്ന് രാവിലെ തലവച്ചപാറയിൽ നിന്നും വനവിഭങ്ങൾ ശേഖരിക്കാൻ കാട്ടിൽപോയത്. ഉദ്ദേശം നാല് കിലോമീറ്ററോളം സഞ്ചരിച്ച് കവത്തോടു ഭാഗത്ത് വച്ച് ഇവർ അപ്രതീക്ഷിതമായി കാട്ടാനക്കുട്ടത്തിന് മുന്നിൽ പ്പെടുകയായിരുന്നു. ചിതറി ഓടിയ ഇവർക്ക് പിന്നാലെ രണ്ട് ആനകൾ ആക്രമണകാരി പറഞ്ഞ് അടുക്കുകയായിരുന്നു. ഏതാനും സമയം കഴിഞ്ഞ് കാട്ടാനകൾ പിൻവാങ്ങിയെന്ന് ഉറപ്പ് വരുത്തിയശേഷം സംഘാങ്ങൾ പരസ്പരം കൂക്കിവിളിച്ച് ഒന്നിച്ച് കൂടുന്നതിനിടയിലാണ് ഗോപി ബദറൻ്റെ കരച്ചിലും വിളിയും കേട്ടത്.

കാട്ടിൽ വീണ് കിടന്ന ഇയാളെ മറ്റ് സംഘാങ്ങൾ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ നടുവിന് സാരമായി പരിക്കേറ്റതിനാൽ നിവർന്ന് നിൽക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ പാഞ്ഞടുത്ത കാട്ടാന തുമ്പികൈക്ക് അടിച്ച് തെറിപ്പിക്കുവായിരുന്നുവെന്ന് ഗോപി ബദറൻ പറഞ്ഞു. ഗതാഗത സൗകര്യമില്ലാത്ത വനത്തിലെ കവത്തോടു ഭാഗത്ത് നിന്നും കൂടെയുണ്ടായിരുന്നവർ തുണിയിൽ കെട്ടി പരിക്കേറ്റ ഗോപി ബദറനെ നാല് കിലോമീറ്ററോളം ചുമന്ന് തലവച്ച പാറ ആദിവാസി ഉന്നതിയിലെത്തിച്ച് അവിടെ നിന്നും ബ്ലാവന കടവിലെത്തിച്ചു.

വഞ്ചിയിൽ ജിപ്പ് ഉൾപ്പെടെ ഇക്കരകടത്തി. ആംബുലൻസ് വരുത്തിയെങ്കിലും നടുവിന് സാരമായി പരിക്കേറ്റ ഇയാളെ കിടത്തി കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ ജീപ്പിൻ്റെ മുൻസീറ്റിൽ ചാരിഇരുത്തി കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ധർമ്മഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിധക്ത ചികിത്സക്കായി ആമ്പുലൻസിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

NEWS

കോതമംഗലം: വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുളവൂർ സ്വദേശി ജെൻസീർ (38) ആണ് മരിച്ചത്. കോതമംഗലം മാതിരപ്പിള്ളിക്ക് സമീപമാണ് അപകടം. മാതിരപ്പിള്ളിയിലുള്ള ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി എത്തിയതായിരുന്നു ജെൻസീർ.മൃതദേഹം...

CHUTTUVATTOM

കോതമംഗലം: മഴക്കാല ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് കോതമംഗലം താലൂക്ക് ദുരന്ത നിവാരണ സമിതിയുടെ യോഗം ചേർന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി....

CHUTTUVATTOM

കോതമംഗലം:വേട്ടാമ്പാറ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന. പടിപ്പാറയിലെ പൈനാപ്പിള്‍ തോട്ടത്തിലാണ് വ്യാഴാഴ്ച കാട്ടാന എത്തിയത്. വനപാലകരെത്തി ആനയെ വനത്തിലേക്ക് തുരത്തി. ചൊവ്വാഴ്ച ഈ ആന കോട്ടപ്പടി മുട്ടത്തുപാറയിലെത്തിയിരുന്നു. അവിടെനിന്ന് കാടുകയറി ബുധനാഴ്ച മാലിപ്പാറ-കുളങ്ങാട്ടുകുഴി റോഡില്‍...

CHUTTUVATTOM

  കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2026-27 അധ്യയന വർഷത്തെ വിവിധ യു ജി & അഞ്ചു വർഷ എം. എസ്. സി ഇന്റഗ്രേറ്റഡ് ബയോളജി പ്രോഗ്രാമുകളിലേക്ക് ജൂൺ 7...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിലും പരിസരത്തും എറണാകുളം ജില്ലാ പുകയില വിരുദ്ധ ഡ്രൈവിനോടനുബന്ധിച്ച് ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരടങ്ങിയ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി....

CHUTTUVATTOM

കോതമംഗലം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ സിപിഎം കോതമംഗലം, കവളങ്ങാട് ഏരിയാ കമ്മിറ്റികള്‍ സമരം സംഘടിപ്പിച്ചു. കോതമംഗലത്ത് ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി ദേവദര്‍ശന്‍ ധര്‍ണ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം നടത്തി. ഡിവിഷന്‍ അംഗം പി.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മാലിപ്പാറ കുളങ്ങാട്ടുകുഴി റോഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി കണ്ട പിടിയാനയാണ് ഇവിടേയും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഒരു സ്‌കൂള്‍...

error: Content is protected !!