Connect with us

Hi, what are you looking for?

NEWS

മാലിപ്പാറയിൽ സ്‌കൂൾ വിദ്യാർത്ഥികൾ കാട്ടാനയുടെ മുന്നില്‍പ്പെട്ടു

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മാലിപ്പാറ കുളങ്ങാട്ടുകുഴി റോഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി കണ്ട പിടിയാനയാണ് ഇവിടേയും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഒരു സ്‌കൂള്‍ ബസും ഇതുവഴി കടന്നുപോയി. അല്പസമയത്തിനുശേഷം റോഡില്‍ നിന്ന് ആന റബ്ബര്‍ തോട്ടത്തിലേക്ക് കയറി. ഹെക്ടര്‍കണക്കിന് വിസ്തീര്‍ണമുള്ള റബര്‍ എസ്റ്റേറ്റ് മേഖലയിലാണ് ആനയെ കണ്ടത്. ചൊവ്വാഴ്ച രാത്രി കാടിറങ്ങിയ ആന തിരികെ പോകാതെ എസ്റ്റേറ്റിലും പരിസരത്തെ കൃഷിയിടങ്ങളിലും തങ്ങിയെന്നാണ് നിഗമനം.

പട്ടാപ്പകലും ആന ഇറങ്ങിയതറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. പോലീസും വനപാലകരും സ്ഥലത്തെത്തി. വനപാലകര്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു. സമീപത്തെ ജനവാസമേഖലകളിലേക്ക് ആന എത്താനുള്ള സാധ്യതയാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായത്. കോട്ടപ്പാറ പ്ലാന്റേഷനില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്താണ് ആനയെത്തിയത്. ജനവാസമേഖലയിലൂടെയല്ലാതെ ആനയ്ക്ക് പ്ലാന്റേഷനില്‍ തിരിച്ചെത്താനുമാകില്ല. ആനയെ കാടുകയറ്റാന്‍ വനപാലകരും നാട്ടുകാരും പിന്നാലെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എന്ന പോലെ ശാന്ത സ്വഭാവത്തിലായിരുന്നു പിടിയാന.

ആളുകള്‍ ബഹളം വച്ചപ്പോഴും അക്രമാസക്തയായില്ല. വളരെ സാവധാനം നടന്നുനീങ്ങുകയായിരുന്നു. രോഗമോ, പരിക്കോ ആനയെ അലട്ടുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സാധാരണപോലെ തീറ്റയെടുക്കാനും ആനയ്ക്ക് കഴിയുന്നില്ലെന്നാണ് വനപാലകരുടേയും നിഗമനം. ആനയെ തുടര്‍ന്നും നിരീക്ഷിക്കാനാണ് തീരുമാനം.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

error: Content is protected !!