കോതമംഗലം: മാമലക്കണ്ടത്ത് വീടിന് മുന്നിലെത്തിയ കാട്ടാനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ടോടിവന്ന കാട്ടാനയ്ക്ക് മുന്നില്‍നിന്ന് ഭയന്നോടി വീണ് ആദിവാസിക്ക് പരിക്ക്. എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ മോഹനന്‍ മാരി(54)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10 നാണ് സംഭവം.
മാരിയുടെ വീടിന് മുന്നിലെത്തിയ ആനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ട ആന പടക്കം പൊട്ടിയ ഭാഗത്തേക്ക് ഓടിയെത്തി. ഓടിയടുത്ത ആനയ്ക്ക് മുന്നില്‍പ്പെട്ട് ഭയന്നോടി മാറവെ, തട്ടിവീണ മാരിയുടെ ഇടതുകാല്‍മുട്ടിനാണ് പരിക്കേറ്റത്. സമീപത്തെ ക്ലിനിക്കില്‍ ചികിത്സ തേടി. വനപാലകരെ വിവരം അറിയിച്ചിട്ടും എത്തിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.























































