കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് ധര്‍മഗിരി ആശുപത്രിയും പുന്നയം കരുണ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോസ്മിന്‍ എംഎസ്‌ജെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരുണ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്എം.ആര്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ജോഷി പോള്‍, സെക്രട്ടറി ഡോ.കെ. വിനോജ്, രക്ഷാധികാരി ഡോ. വി.രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് പി. സജീവ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. മുനീര്‍.പി.കരീം, കണ്ണ് രോഗ വിഭാഗത്തില്‍ ഡോ. വി.ആര്‍.മണി, പീഡിയാട്രി വിഭാഗത്തില്‍ ഡോ. ലിസ തോമസ്, അസ്ഥിരോഗ വിഭാഗത്തില്‍ ഡോ. ഡിജു ജേക്കബ്, ഡന്റല്‍ വിഭാഗത്തില്‍ ഡോ. സി. ജാസ്മി, ശ്വാസകോശ രോഗ വിഭാഗത്തില്‍ ഡോ. ആന്റണി ജോസം എന്നിവര്‍ രോഗികളെ പരിശോധിച്ച് ചികിത്സനല്‍കി.






















































