കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളേജിലെ നാഷണൽ സർവീസ് സ്കീം , ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻ.സി.സി., സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. എം. ബേബി ഉദ്ഘാടനം നിർവഹിച്ചു.
കോളേജ് മാനേജർ സുനിൽ ജോസഫ്, വാർഡ് മെമ്പർ പ്രിയ സാബു, കോട്ടപ്പടി ഗീവർഗീസ് സഹദാ പള്ളി ട്രസ്റ്റി സി. എൽദോസ് മാത്യൂസ്, പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ,
വൈസ് പ്രിൻസിപ്പൽ ജിൻസി പി. മാത്യൂസ്, ഐക്യുഎസി കോർഡിനേറ്റർ ടിന്റു സ്കറിയ, സ്റ്റാഫ് സെക്രട്ടറി സി. ശ്രീകല, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അധ്യാപകൻ ജിജോ ജോർജ്, എസ്. സുമി , ഡോ.കെ.എസ് രേഖ, അധ്യാപകർ, എൻ.സി.സി. കേഡറ്റുമാർ, എൻ.എസ്.എസ്. വോളന്റിയർമാർ, ഹെൽത്ത് ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.






















































