Connect with us

Hi, what are you looking for?

NEWS

എം എൽ എമാരുടെയും കളക്ടറുടെയും ഓണാഘോഷം പിണവൂര്‍കുടിയില്‍

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ
പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിർവഹിച്ചു . ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മുഖ്യാതിഥിയായി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. വി.ശ്രീനിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു.  പിണവൂര്‍കുടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മനോജ് നാരായണന്‍ ഓണ സന്ദേശം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ ഗോപി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി മനോഹരന്‍, വാര്‍ഡ് മെമ്പര്‍ ബിനേഷ് നാരായണന്‍, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം ടി.കെ ഷെബീബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ്. ശിവപ്രസാദ്, പി.ടി.എ പ്രസിഡന്റ് ബിജു പനംകുഴിയില്‍, ഊര് മൂപ്പന്‍ കെ.കെ ശ്രീധരന്‍, ഊര് മൂപ്പത്തി ശോഭന മോഹനന്‍, കബനി സൊസൈറ്റി പ്രസിഡന്റ് എം.ആര്‍ രാജേഷ്, എ.ഡി.എസ് സെക്രട്ടറി ശാലിമ അനീഷ്, കാണിക്കാരന്‍ കണ്ണന്‍ മണി, സി.ഡി.എസ് മെമ്പര്‍ ആനന്ദവല്ലി ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു, ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്ക്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം,വിവിധ കലാപരിപാടികൾ,ആദരിക്കൽ,ഉന്നതികളിലെ തനത് കലാരൂപങ്ങൾ, കൈകൊട്ടിക്കളി,
ഓണക്കോടി വിതരണം, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.

You May Also Like

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

error: Content is protected !!