Connect with us

Hi, what are you looking for?

CHUTTUVATTOM

വിദ്യാർത്ഥികളുടെ ബാ​ഗുകൾ പരിശോധിക്കാം; സുപ്രധാന നിർദേശവുമായി ബാലാവകാശ കമ്മീഷൻ

 

 

തിരുവനന്തപുരം: വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോ​ഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

 

എന്നാൽ, വിദ്യാർത്ഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽക്കാത്ത രീതിയിലായിരിക്കണം പരിശോധന. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കാണണമെന്നും സ്കൂൾ സമയം അവസാനിക്കുന്നതുവരെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണമെന്നും നിർദേശം നൽകി.

 

 

അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്. ഹെയർ സ്റ്റൈൽ, യൂണിഫോം എന്നിവ സംബന്ധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സ്കൂൾ അധികൃതർ നിർദേശങ്ങൾ നൽകണം. സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി.

 

കമ്മീഷന്റെ നിർദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണം. സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ്

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: വീടുകളിൽ കുടിവെള്ലമെത്തിക്കാൻ ആറു വർഷം മുമ്പ് തുടങ്ങിയ ജൽജീവൻ മിഷൻ സമയബന്ധിതമായി പൂർത്തിക്കുമെന്ന വാഗ്ദാനം പാഴായി. 598 പദ്ധതികൾ ടെൻഡർപോലും ചെയ്തിട്ടില്ല.ആകെ 5546 പദ്ധതികളിൽ പൂർത്തിയായത് 3458 എണ്ണം മാത്രം. 1490...

NEWS

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ഇ ഡി മുൻപാകെ ഹാജരാകില്ല. അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇ ഡിയും. സുപ്രീംകോടതി വിധി വിജിലൻസ് കേസിന് മാത്രം...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

error: Content is protected !!