Connect with us

Hi, what are you looking for?

NEWS

ബ്ലാവന പാലം: ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി തോന്നുന്നുറ്റി മൂവായിരം) രൂപ പൊതുമരാമത്ത് വകുപ്പിന് അനുവദിക്കുന്ന കാര്യത്തിൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ. ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ച ഹൈ കോടതി, വിഷയത്തിൻറ്റെ പ്രാധാന്യം കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ്. സി എസ് ഡയസിൻറ്റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കുട്ടമ്പുഴ പഞ്ചായത്തിലെ, ബ്ലാവന കടവിൽ പാലം നിർമ്മിക്കണമെന്ന 2020 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹർജിക്കാർ 2024 ൽ കൊടുത്ത ഹർജിയിലാണ് പുതിയ ഉത്തരവ്.

കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസിമേഖലയിലേക്കുള്ള ഏക കടത്തുകടവായ ബ്ലാവനയിൽ അടിയന്തിരമായി പാലംനിർമ്മിക്കണമെന്ന ആവശ്യവുമായി തേര ആദിവാസിക്കുടി കാണിക്കാരൻ ചുങ്കാൻ തായപ്പൻ, കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, വാരിയം കാണിക്കാരൻ ചിന്നയ്യൻ അലങ്കാരൻ, തലവച്ചുപറ കാണിക്കാരൻ പൊന്നുസ്വാമി വലിയഅലങ്കാരൻ, പ്രദേശവാസിയായ ജോർജുകുട്ടി കൂനത്താൻ, ഫാം ജന. സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയും, 2020 ൽ കോടതി മുവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറോട് ഒരുമാസത്തിനകം കേന്ദ്ര – വനം പരിസ്ഥിതി മന്ത്രാലയത്തിൽ അനുമതിക്കായുള്ള അപേക്ഷ സമർപ്പിക്കണമെന്നും, കേന്ദ്ര മന്ത്രാലയം കാലതാമസം കൂടാതെതന്നെ അനുമതി കൊടുക്കണമെന്നും, അടിയന്തിരമായി പാലം പണി ആരംഭിക്കണമെന്നും വിധിച്ചിരുന്നു.

തുടർന്ന് പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി അപേക്ഷ അപ്‌ലോഡ് ചെയ്‌തെങ്കിലും പാലത്തിൻറ്റെ ഇരു കരകളിലും പുഴയിലുമായി പത്ത് സെൻറ്റി മീറ്റർ വ്യാസത്തിൽ എട്ട് ബോർ ഹോളുകൾ അടിക്കാൻ നാലുവർഷങ്ങൾ ആയിട്ടും വനം വകുപ്പിൻറ്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പാലം പണി അനിശ്ചിതത്വത്തിൽ ആയി. ഭൂരിഭാഗം ഗുണഭോക്താക്കളും ആദിവാസികൾ ആയതിനാൽ 2006 ലെ വനാവകാശ നിയമപ്രകാരം വനംവകുപ്പിന് അനുമതി നൽകാമെന്നിരിക്കെ, ഒരുമാസത്തിനകം പാലം നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകികൊണ്ട് 2020 ൽ തന്നെ വിധി പറയുകയും ചെയ്തിരുന്നു. പക്ഷെ ആ വിധി നടപ്പാക്കിയെടുക്കാൻ ആദിവാസി മൂപ്പന്മാർ അടക്കമുള്ള ഹർജിക്കാർ 2024 ൽ വീണ്ടും കോടതിയെ സമീപിക്കേണ്ടിവന്നു ഹർജിക്കാർക്ക് വേണ്ടി അഡ്വ. മാത്യു ദേവസ്യ അയ്മനത്തിൽ ഹാജരായി.

You May Also Like

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

error: Content is protected !!