കോതമംഗലം : കുട്ടമ്പുഴയിൽ കഴിഞ്ഞ തിങ്കളാഴ്ച (06.03.2023) കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ ഉറിയംപെട്ടി സ്വദേശി പൊന്നപ്പൻ ചിന്നസ്വാമിയുടെ കുടുംബത്തിനുള്ള സർക്കാർ ധന സഹായം കൈമാറി.ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചിന്നസ്വാമിയുടെ മക്കൾക്ക് ആന്റണി ജോൺ എം എൽ എ കൈമാറി.ധനസഹായത്തിന്റെ അവശേഷിക്കുന്ന അഞ്ച് ലക്ഷം രൂപ കൂടി അടിയന്തിരമായി നൽകുമെന്ന് എം എൽ എ പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർ ഡെയ്സി ജോയി,ഗോപി ബദറൻ,റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബിനിഷ് കുമാർ റ്റി റ്റി,ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കൃഷ്ണകുമാർ,കെ റ്റി പൊന്നച്ചൻ എന്നിവർ പങ്കെടുത്തു.യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.