കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സിഡി എസിന്റെ അഴിമതി ഭരണത്തിനും, നീതി നിഷേധത്തിനും എതിരെ സിഡിഎസ് ഓഫീസിനു മുമ്പിൽ കുട്ടമ്പുഴ, വാടട്ടുപാറ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി. മഹിളാ കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം പ്രസിഡന്റ് മേരി കുര്യക്കോസ് അധ്യക്ഷയായ ചടങ്ങിൽ INTUC എറണാകുളം ജില്ലാ സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ ഉത്ഘാടനം നിർവഹിച്ചു.
CDS മൂന്നാം വാർഡ് മെമ്പർഅജിത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ ജോഷി പൊട്ടക്കൽ, സാബു ജോസ്,പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സിബി കെ എ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ സി റോയി, പഞ്ചായത്ത് മെമ്പർ മാരായ എൽദോസ് ബേബി, രേഖ രാജു, സനൂപ് കെ എസ്, സൽമ പരീത്, കോൺഗ്രസ് നേതാക്കന്മാരായ സി ജെ എൽദോസ്, ഫ്രാൻസിസ് ചാലിൽ, ജെയിംസ് കോറമ്പേൽ, ബേബി മൂലയിൽ, സ്വാഗത് പി ജി, മുജീബ് മുഹമ്മത്, എം എ പ്രഹ്ലാദൻ, CDS മെമ്പർമാരായ പി കെ തങ്കമ്മ, ജൈമോൾ സജി, മഞ്ജു, അനിതാ ജൂബി എന്നിവർ പങ്കെടുത്തു.