Connect with us

Hi, what are you looking for?

CHUTTUVATTOM

അടിവാട് ടൗണിലെ വൈദ്യുതി തടസ്സം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒ ഇ അബ്ബാസ് നിവേദനം നൽകി.

അടിവാട് : അടിവാട് ടൗണിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് പോത്താനിക്കാട് കെ എസ് ഇ ബി സബ്ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി. അനവധി വ്യാപാര സ്ഥാപനങ്ങളും, ധനകാര്യ സ്ഥാപനങ്ങളും, ഗവവർമെൻ്റ് ഓഫീകളും, സ്കൂളുകളുമെല്ലാം പ്രവർത്തിക്കുന്ന അടിവാട് ടൗണിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിശ്വാസികളെ സംമ്പന്ധിച്ചിടത്തോളംവൃതാനുഷ്ഠാനവും, പെരുന്നാളുമൊക്കെ കടന്നു വരുന്ന സാഹചര്യവും, വ്യാപാരികൾക്ക് സീസൺ കച്ചടവടം നടക്കുകയും ചെയ്യുന്ന അവസരത്തിൽ തുടർച്ചയായി വൈദുതി തടസ്സം നേരിടുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അടിയന്തിര പ്രശ്ന പരിഹാരം ഉണ്ടാകണമെന്നും ഒ ഇ അബ്ബാസ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പി എം സിയാദ്, എം പി ഷെമീർ, ഹക്കീം മുഹമ്മദ് എന്നിവരും സന്നിഹിതരായി.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!